2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

10 രൂപ അധികം ആവശ്യപ്പെട്ടതിന് യു.പിയില്‍ ടാക്‌സി ഡ്രൈവറെ അടിച്ചുകൊന്നു

ബാണ്ഡ: 10 രൂപ അധികം ആവശ്യപ്പെട്ടതിന് ടാക്‌സി ഡ്രൈവറെ യാത്രക്കാര്‍ അടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ബാണ്ഡയിലാണ് സംഭവമുണ്ടായത്. മുന്ന എന്ന യുവാവിനെയാണ് മൂന്നംഗ സംഘം കൊലപ്പെടുത്തിയത.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. മൂന്നാമത്തെ പ്രതിക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്.

നഗരത്തില്‍ നിന്നും അടുത്ത ഗ്രാമത്തിലേക്ക് പോകാനാണ് മൂന്നുപേര്‍ മുന്നയുടെ ടാക്‌സി വിളിച്ചത്. കനത്ത മഴയായതിനാല്‍ തനിക്ക് 10 രൂപ അധികം തരണമെന്ന് മുന്ന ആവശ്യപ്പെട്ടു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റത്തിനിടയില്‍ മുന്ന കൊല്ലപ്പെടുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News