കൊച്ചി : ബ്രഹ്മപുരം തീപ്പിടുത്ത പ്രതിസന്ധി പരിഹരിയ്ക്കാന്‍ ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. ലുലു ഗ്രൂപ്പ് പ്രതിനിധികള്‍ തുക ഉടന്‍ കോര്‍പ്പറേഷന് കൈമാറും.
കനത്ത പുകയെ തുടര്‍ന്ന് ശ്വാസ സംബന്ധമായ പ്രശ്‌നങ്ങള്‍ അനുഭവിയ്ക്കുന്നവര്‍ക്ക് വൈദ്യസഹായം എത്തിയ്ക്കാനും,
ബ്രഹ്മപുരത്ത് കൂടുതല്‍ മെച്ചപ്പെട്ട മാലിന്യസംസ്‌കരണ സംവിധാനം ഉറപ്പാക്കാനുമാണ് അടിയന്തരമായി തുക കൈമാറുന്നതെന്ന് എം എ യൂസഫലി അറിയിച്ചു.
കൊച്ചി മേയര്‍ അഡ്വ.എം.അനില്‍ കുമാറിനെ, എം.എ യൂസഫലി ഫോണില്‍ വിളിച്ചാണ് ഇക്കാര്യമറിയിച്ചത്.
Comments are closed for this post.