2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ബ്രഹ്മപുരം തീയില്‍ ചെലവായത് 1.14 കോടി രൂപ; കോര്‍പ്പറേഷന്‍ വഹിച്ചത് 90 ലക്ഷം

ബ്രഹ്മപുരം തീയില്‍ ചെലവായത് 1.14 കോടി രൂപ; കോര്‍പ്പറേഷന്‍ വഹിച്ചത് 90 ലക്ഷം

കാക്കനാട് : മണ്ണുമാന്തിയന്ത്രങ്ങള്‍, ഫ്‌ളോട്ടിങ് മെഷീനുകള്‍, മോട്ടോര്‍ പമ്പുകള്‍, രാത്രികാലങ്ങളില്‍ ഉപയോഗിക്കുന്നതിനുള്ള ലൈറ്റുകള്‍ എന്നിവയുടെ വാടക, ഇവ സ്ഥലത്ത് എത്തിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനുള്ള ഇന്ധനച്ചെലവുകള്‍, ഓപ്പറേറ്റര്‍മാരുടെ കൂലി, മണ്ണ് പരിശോധന, താത്കാലിക വിശ്രമകേന്ദ്രങ്ങളുടെ നിര്‍മാണം, ബയോ ടോയ്‌ലറ്റുകള്‍, ഭക്ഷണം ഇങ്ങനെത്തുടങ്ങിയ ചെലവുകള്‍ വഹിക്കേണ്ടിവന്ന വലിയ ദൗത്യമായിരുന്നു കൊച്ചിയിലെ മാലിന്യപ്ലാന്റിലെ തീപിടിത്തം.

ബ്രഹ്മപുരം: സഭയില്‍ ഇന്നും ബഹളം, അടിയന്തര പ്രമേയത്തിന് അനുമതിയില്ല, സബ്മിഷനായി ഉന്നയിക്കാമെന്ന് സ്പീക്കര്‍; പ്രതിഷേധവുമായി പ്രതിപക്ഷം…

ബ്രഹ്മപുരം: സഭയില്‍ ഇന്നും ബഹളം, അടിയന്തര പ്രമേയത്തിന് അനുമതിയില്ല, സബ്മിഷനായി ഉന്നയിക്കാമെന്ന് സ്പീക്കര്‍; പ്രതിഷേധവുമായി പ്രതിപക്ഷം…read more…

Read more at: https://suprabhaatham.com/kerala-assembly-news-on-brahmapuram-issue/

ദിവസങ്ങളോളം കൊച്ചിയെ ശ്വാസംമുട്ടിച്ച പ്ലാന്റിലെ തീ അണയ്ക്കാന്‍ ചെലവായത് 1.14 കോടി രൂപയാണ്. ഇതില്‍ 90 ലക്ഷം രൂപ ചെലവഴിച്ചത് കൊച്ചി കോര്‍പ്പറേഷനാണ്. മെഡിക്കല്‍ ക്യാമ്പുകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 24 ലക്ഷം രൂപ ചെലവായി. ബ്രഹ്മപുരം തീപ്പിടിത്തവുമായി ബന്ധപ്പെട്ട് ചെലവഴിച്ച തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് തീ അണയ്ക്കാന്‍ മേല്‍നോട്ടം വഹിച്ച ജില്ലാ ഭരണകൂടം സര്‍ക്കാരിന് കത്ത് നല്‍കിയിരിക്കുകയാണ്. ജില്ലാ ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ സൊസൈറ്റി പ്രോഗ്രാം മാനേജര്‍ 11 ലക്ഷം രൂപയുടെയും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ 13 ലക്ഷം രൂപയുടെയും ബില്ലുകളാണ് സമര്‍പ്പിച്ചിട്ടുള്ളത്.

അഗ്‌നിരക്ഷാ ദൗത്യത്തിലേര്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കായി കാക്കനാട് തയ്യാറാക്കിയ മെഡിക്കല്‍ ക്യാമ്പിലേക്ക് വേണ്ട ഉപകരണങ്ങള്‍ വാങ്ങുന്നതിനും ഡോക്ടര്‍മാരുടെ താമസസൗകര്യം ഒരുക്കുന്നതിനുമായിരുന്നു 11 ലക്ഷം രൂപ. ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ 13 ലക്ഷം രൂപ ചെലവഴിച്ചതിന്റെ കണക്കും കലക്ടര്‍ക്ക് ലഭിച്ചിട്ടുണ്ട്.

1.14 crore was spent on the Brahmapuram fire; Carried by the Corporation

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.