2022 December 07 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ദുബയില്‍ 100 നിലകളുള്ള അംബരചുംബി വരുന്നു; ലോകത്തെ ഏറ്റവും ഉയരമുള്ള താമസ കെട്ടിടമാവാന്‍ ഹൈപര്‍ ടവര്‍

ദുബയ്: അംബരചുംബികളായ കെട്ടിടങ്ങള്‍ക്ക് കേളികേട്ട ദുബയ് നഗരത്തില്‍ ലോകത്തിലെ ഏറ്റവും വലിയ താമസ കെട്ടിടമൊരുങ്ങുന്നു. ബുര്‍ജ് ബിന്‍ഹാട്ടി ജേക്കബ് ആന്‍ഡ് കോ റെസിഡന്‍സസ് എന്ന് വിളിക്കപ്പെടുന്ന 100 നിലകളുള്ള ‘ഹൈപര്‍ ടവര്‍’ ആണ് നിര്‍മിക്കുന്നത്. എമിറാത്തി പ്രോപര്‍ട്ടി ഡെവലപ്‌മെന്റ് കമ്പനിയായ ബിന്‍ഹാട്ടിയും വാച്ച് നിര്‍മാതാക്കളായ ജേക്കബ് ആന്‍ഡ് കമ്പനിയുമാണ് ആഡംബര കെട്ടിടത്തിനു പിന്നില്‍.

ഇരു കമ്പനികളും ചേര്‍ന്ന് കഴിഞ്ഞ ദിവസം ഡിസൈന്‍ അനാവരണം ചെയ്തു. ലോകത്തിലെ ഏറ്റവും ഉയരമുള്ള താമസ കെട്ടിടമെന്ന റെക്കോഡ് നേട്ടമാണിതെന്ന് കമ്പനികള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ഡയമണ്ട് ആകൃതിയിലുള്ള കെട്ടിട രൂപവും ഏറ്റവും മുകളില്‍ ഡയമണ്ട് കിരീടവും കെട്ടിടത്തിന്റെ പ്രത്യേകതകളാണെന്ന് ബിന്‍ഹാട്ടി സി.ഇ.ഒ മുഹമ്മദ് ബിന്‍ഹാട്ടി ചൂണ്ടിക്കാട്ടി.

ടവറിന് 100 നിലകളുണ്ടാവുമെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. നിര്‍മാണം പൂര്‍ത്തീകരിക്കുന്ന തിയതി പ്രഖ്യാപിച്ചിട്ടില്ല. നിലവിലെ ഏറ്റവും വലിയ താമസ കെട്ടിടമായ മാന്‍ഹട്ടനിലെ 57ാം നമ്പര്‍ സ്ട്രീറ്റിലെ സെന്‍ട്രല്‍ പാര്‍ക്ക് ടവറിനേക്കാള്‍ രണ്ട് നിലകള്‍ കൂടുതല്‍. 472 മീറ്ററാണ് സെന്‍ട്രല്‍ പാര്‍ക്കിന്റെ ഉയരം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.