
റായ്പൂര്‍: ഛത്തിസ്ഗഡില്‍ സി.ആര്.പി.എഫ് ജവാന്മാര്ക്ക് നേരെ ആക്രമണം നടത്തിയത് 300ഓളം വരുന്ന മാവോവാദികളെന്ന് പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ജവാന്മാര്.
2010ല്‍ സംസ്ഥാനത്തെ ദന്തേവാദില് ഉണ്ടായ ആക്രമണത്തില്‍ 76 ജവാന്മാരായിരുന്നു കൊല്ലപ്പെട്ടിരുന്നത്. ഇതിനുശേഷം നടന്ന ഏറ്റവും വലിയ ആക്രമണമാണ് ഇന്നലെയുണ്ടായത്.150 ജവാന്മാരായിരുന്നു ഉണ്ടായിരുന്നത്.
ഇവരെയെല്ലാം ലക്ഷ്യം വച്ചായിരുന്നു പ്രാദേശിക സഹായത്തോടെ മാവോവാദികള്‍ ആക്രമണം നടത്തിയിരുന്നത്. തിരിച്ചുള്ള ആക്രമണത്തില്‍ നിരവധി മാവോവാദികള്‍ കൊല്ലപ്പെട്ടുവെന്നാണ് സൈന്യം പറയുന്നത്. എന്നാല്‍ സി.ആര്.പി.എഫ് ആക്രമണത്തില്‍ അഞ്ച് മാവോവാദികള്‍ കൊല്ലപ്പെട്ടതായി വിവരമുണ്ട്.
ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ജവാന്മാരുടെ സാന്നിധ്യം കൃത്യമായി തിരിച്ചറിഞ്ഞാണ് മാവോവാദികള്‍ ആക്രമണം നടത്തിയിരുന്നത്. ശക്തമായ പ്രത്യാക്രമണംകൊണ്ടുമാത്രമാണ് തങ്ങളെ വലയം ചെയ്തുള്ള മാവോവാദി ആക്രമണം പരാജയപ്പെട്ടതെന്നും സി.ആര്.പി.എഫ് ജവാന്മാര് പറയുന്നു.