2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

2000 രൂപയുടെ നോട്ട് കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രിന്റ് ചെയ്യുന്നില്ല: മന്ത്രി പാര്‍ലമെന്റില്‍

 

ന്യൂഡല്‍ഹി: 2000 രൂപയുടെ നോട്ട് കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രിന്റ് ചെയ്യുന്നില്ലെന്ന് ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍. ലോക്‌സഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2019-20, 2020-21 വര്‍ഷങ്ങളില്‍ 2000 രൂപയുടെ നോട്ട് പ്രിന്റ് ചെയ്യാന്‍ വേണ്ടി പ്രസിലേക്ക് അയച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.

2000 രൂപയുടെ നോട്ടുകള്‍ കുറഞ്ഞ അളവില്‍ മാത്രമാണുള്ളതെന്നും, എ.ടി.എമ്മുകളിലും ബാങ്കുകളിലും പോലും ലഭ്യമാവുന്നില്ലെന്നും അതെന്തുകൊണ്ടാണെന്നുമുള്ള എം.പി എ. ഗണേഷ്മൂര്‍ത്തിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രിയുടെ വിശദീകരണം.

ആര്‍.ബി.ഐയുടെ നിര്‍ദേശപ്രകാരമാണ് പ്രിന്റിങ് നിര്‍ത്തിവച്ചതെന്ന് മന്ത്രി പറഞ്ഞു. ഉപയോഗിക്കാനുള്ള സൗകര്യം കൂടി കണക്കിലെടുത്താണ് തീരുമാനമെടുത്തത്. 2000 രൂപയുടെ നോട്ട് ഉപയോഗത്തില്‍ കുറവുണ്ടായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

മൊത്തം ഉപയോഗത്തിലുള്ള നോട്ടുകളുടെ 35 ശതമാനം 2000 രൂപാ നോട്ടുകളാണെന്ന് കഴിഞ്ഞവര്‍ഷം ധനമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് 2000 രൂപയുടെ നോട്ടുകള്‍ അച്ചടിച്ചത്. പഴയ 1000, 500 നോട്ടുകള്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.