2021 May 16 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഹ്യൂണ്ടായ് ഗ്രാന്റ് 10 പുറത്തിറക്കി

കൊച്ചി: ഹ്യൂണ്ടായ് മോട്ടേഴ്‌സ് ഇന്ത്യ പുതിയ മോഡല്‍ കാറായ 2017 ഗ്രാന്റ് 10 പുറത്തിറക്കി. വിപണിയിലെ മാറുന്ന പ്രവണതകളും ഉപഭോക്താക്കളുടെ പ്രതീക്ഷകളും കണക്കിലെടുത്തു മുന്നേറുന്ന ഹ്യൂണ്ടായി 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനോടെയും പുതിയ വലുതും ശക്തിയേറിയതുമായ 1.2 ഡീസല്‍ എഞ്ചിനോടെയുമാണ് പുതിയ 2017 ഗ്രാന്റ് ഐ 10 അവതരിപ്പിച്ചിട്ടുള്ളത്. സ്‌പോര്‍ട്ടി സ്‌റ്റൈലും അത്യാധുനിക സാങ്കേതികവിദ്യയും ഉയര്‍ന്ന സുരക്ഷയും ഏറ്റവും മികച്ച സൗകര്യങ്ങളും സംയോജിപ്പിച്ചാണു പുതിയ 2017 ഗ്രാന്റ്  ഐ 10 പുറത്തിറക്കിയിരിക്കുന്നത്. പുതുക്കിയ പുറം രൂപകല്‍പ്പനയും ഹൈടെക് ഫീച്ചറുകളും മെച്ചപ്പെടുത്തിയ പ്രകടനവും ഇന്ധന ക്ഷമതയുമെല്ലാം ഇതിന്റെ മുഖ്യ സവിശേഷതകളാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.