2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഹ്യൂഗോ ബൗമസ് ഇനി മുംബൈ സിറ്റിയില്‍

മുംബൈ: സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മുംബൈ സിറ്റി ഒരു താരത്തെ കൂടി ടീമിലെത്തിച്ചു. എഫ്.സി ഗോവ താരമായിരുന്ന ബൗമസിനെയാണ് മുംബൈ സിറ്റി എഫ്.സി വന്‍ തുക നല്‍കി സ്വന്തമാക്കിയിരിക്കുന്നത്. താരത്തിന്റെ റിലീസ് ക്ലോസായ ഒന്നരക്കോടിയോളം രൂപ ഗോവക്ക് നല്‍കിയാണ് ബൗമസിനെ മുംബൈ സ്വന്തമാക്കിയിട്ടുള്ളത്. ഇന്ത്യന്‍ ഫുട്‌ബോള്‍ ട്രാന്‍സ്ഫറില്‍ ഒരു ക്ലബിന് ട്രാന്‍സ്ഫര്‍ തുകയായി ലഭിക്കുന്ന ഏറ്റവും വലിയ തുകയാണ് ബൗമസിന് വേണ്ടി നല്‍കിയിട്ടുള്ളത്. നേരത്തെ ഒരു കോടിക്ക് പെട്രോ മാന്‍സിയെ ചെന്നൈ സിറ്റി ജപ്പാന്‍ ക്ലബായ ആല്‍ബിരക്‌സ് നിഗറ്റയ്ക്ക് വിറ്റിരുന്നു. ആ ട്രാന്‍സ്ഫര്‍ തുകയാണ് ഇപ്പോള്‍ പഴങ്കഥയായത്. 1.6 കോടിയാകും ഈ ട്രാന്‍സ്ഫര്‍ വഴി ഗോവയ്ക്ക് ലഭിക്കുക. കഴിഞ്ഞ സീസണില്‍ എഫ്.സി ഗോവയുടെ പ്രധാനപ്പെട്ട താരമായിരുന്നു ബൗമസ്. ഐ.എസ്.എല്ലിലെ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരമായും ബൗമസ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഗോവയ്ക്ക് വേണ്ടി കഴിഞ്ഞ സീസണില്‍ പതിനൊന്ന് ഗോളുകളും 10 അസിസ്റ്റുമാണ് ബൗമസ് സംഭാവന ചെയ്തത്. അവസാന മൂന്ന് സീസണായി ഗോവയ്‌ക്കൊപ്പമുള്ള താരം 42 ഐ.എസ്.എല്‍ മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. നേരത്തെ ഫാളിനെയും മന്ദര്‍ റാവുവിനെയും അഹ്മദ് ജാഹുവിനെയും ഗോവയില്‍ നിന്ന് മുംബൈ സിറ്റി സ്വന്തമാക്കിയിരുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.