2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ഹോമിയോ നല്ലതാണ്

ഡോ. കെ.എം ഉവൈസ് (ഇന്ത്യന്‍ ഹോമിയോപതിക് മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എച്ച്.എം.എ) സംസ്ഥാന പ്രസിഡന്റ്)

വയോജനങ്ങളില്‍ കണ്ടുവരുന്ന ഒട്ടുമിക്ക മാനസിക, ശാരീരികവ്യാധികള്‍ക്കും ഹോമിയോപതി ഉത്തമമാണ്. സ്ഥിരജോലിയില്‍നിന്നു വിരമിച്ചതിന് ശേഷമുള്ള വിഷാദ രോഗങ്ങള്‍, സന്ധിവാതം, വിറയല്‍ രോഗം (പാര്‍ക്കിന്‍സോണിസം) അപസ്മാരം (എപ്പിലപ്റ്റിക് ഡീഷര്‍), അമിത രക്തസമ്മര്‍ദ്ദം, തലകറക്കം, ക്ഷീണം, മറ്റുള്ളവര്‍ ഒറ്റപ്പെടുത്തതു മൂലമുണ്ടാകുന്ന മനോവ്യാധി, വൃക്കരോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, പ്രോസ്‌റ്റേറ്റ് ഗ്രന്ധി വീക്കം, ശ്വാസകോശ-ഹൃദയ രോഗങ്ങള്‍, അര്‍ബുദം, പരസഹായം കൂടാതെ ജീവിതം മുന്‍പോട്ടു കൊണ്ടുപോകുവാന്‍ കഴിയാതെ വരുന്നതു മൂലമുണ്ടാകുന്ന മാനസിക വിഭ്രാന്തി തുടങ്ങിയ രോഗികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുവാന്‍ ഹോമിയോ മരുന്നിലൂടെ സാധിക്കും.

കുട്ടികളുടെ  ചികിത്സ

വയോജനങ്ങള്‍ ജീവിതാവസാന കാലത്താണെങ്കില്‍ കുട്ടികള്‍ ജീവിതാരംഭത്തിലുള്ളവരാണ്. പ്രസവിച്ചതു മുതല്‍ കാണുന്ന മഞ്ഞപ്പിത്ത രോഗം മുതല്‍ ശൈശവ ദശയിലെ ശാഠ്യം, വികൃതി, അലസത, പഠന വൈകല്യങ്ങള്‍, പഠനത്തില്‍ ശ്രദ്ധക്കുറവ്, അനുസരക്കേട്, നശീകരണ പ്രവണത, മോഷണ ശീലം, മുതലായ മാനസിക ആഘാതങ്ങള്‍ മുതല്‍ വയറിളക്ക രോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍, പകര്‍ച്ചവ്യാധികള്‍, ബലക്ഷയം, ശ്വാസകോശ അലര്‍ജി മൂലമുണ്ടാകുന്ന കഫക്കെട്ട്, അപസ്മാരം, അമിതഭാരം, തൂക്കക്കുറവ്, ശൈശവ ദശയിലുണ്ടാകുന്ന പ്രമേഹം, ഓട്ടിസം, ജന്‍മനാ ഉണ്ടാകുന്ന ശാരീരിക വൈകല്യങ്ങള്‍, കോങ്കണ്ണ് മുതലായ രോഗങ്ങള്‍ക്കും ഹോമിയോ ഫലപ്രദമാണെന്ന് തെളിയിച്ചുകഴിഞ്ഞു.

സ്ത്രീരോഗങ്ങള്‍

സ്ത്രീകളില്‍ ആര്‍ത്തവാരംഭം മുതല്‍ ജീവിതാവസാനം വരെയുള്ള എല്ലാ ശാരീരിക മാനസിക വ്യാധികള്‍ക്കും ഹോമിയോപതിയില്‍ ചികിത്സ ലഭ്യമാണ്. ആര്‍ത്തവ വിരാമത്തിന് ശേഷമുള്ള ഒട്ടുമിക്ക അസുഖങ്ങള്‍ക്കും ഓപറേഷന്‍ വേണമെന്ന് നിഷ്‌കര്‍ഷിക്കുന്ന അസുഖങ്ങള്‍ക്ക് പോലും ഹോമിയോ മരുന്ന് ഫലസിദ്ധി നല്‍കുന്നു. ആര്‍ത്തവത്തോടനുബന്ധിച്ചുണ്ടാകുന്ന തലവേദന, വയര്‍ വേദന, മാംസപേശി വേദന, അമിത രക്തസ്രാവം, മാനസിക വിഭ്രാന്തി, ദേഷ്യം, മുഖക്കുരു, വിഷാദം തുടങ്ങിയവക്കെല്ലാം ശാശ്വത പരിഹാരം ലഭിക്കുന്നു.

മാനസിക രോഗങ്ങള്‍

ആകാംക്ഷ, ഉത്കണ്ഠ, നിരാശ, ഭയം, വിഷാദം, സംശയം, പഠനത്തില്‍ ശ്രദ്ധക്കുറവ്, ഉറക്കമില്ലായ്മ, ഏകാഗ്രതയില്ലായ്മ, ആത്മഹത്യാ പ്രവണത, മദ്യപാനാസക്തി, പുകവലി, മോഷണ ശ്രമം, അസാന്‍മാര്‍ഗിക, അശാസ്ത്രീയ ലൈംഗീക ആസക്തി, സഭാകമ്പം, ഒ.സി.ഡി, ഷീഡോഫ്രീനിയ തുടങ്ങി ചെറുതും വലുതുമായ ഒട്ടുമിക്ക മാനസിക പ്രശ്‌നങ്ങള്‍ക്കും ഹോമിയോപതി ഉത്തമ ഔഷധമാണ്. അനുസരണക്കേട്, നശീകരണ പ്രവണത, സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം പോലുള്ള സമൂഹനന്മയെ ശിഥിലമാക്കുന്ന പ്രവര്‍ത്തനങ്ങളെ വരെ ഹോമിയോപതി കൊണ്ട് പ്രതിരോധിക്കാന്‍ കഴിയും.

ശസ്ത്രക്രിയയും ഹോമിയോപതിയും

മറ്റ് ചികിത്സാ ശാസ്ത്രങ്ങള്‍ ശസ്ത്രക്രിയയിലൂടെ മാത്രം മാറ്റുവാന്‍ സാധിക്കുകയുള്ളൂ എന്ന് വിധി എഴുതിയ പല അസുഖങ്ങളും ഹോമിയോ മരുന്ന് കൊണ്ട് മാറ്റുവാന്‍ കഴിയുന്നതാണ്.
ഉദാഹരണമായി: മൂത്രാശയക്കല്ല്, വൃക്കകളിലെ കല്ല്, മൂത്രാശയ-വൃക്കകളിലെ വിവിധയിനം മാസ വളര്‍ച്ചകള്‍, തുടിപ്പുകള്‍, മൂക്കിന്റെ പാലത്തിന്റെ വളവ്, മൂക്കിനകത്തെ മാംസ വളര്‍ച്ച (പോളിപ്പ്), ടോണ്‍സിലൈറ്റിസ്, അഡിനോയിഡ്‌സ്, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന അര്‍ബുദ രോഗമല്ലാത്ത മുഴകള്‍, ഗര്‍ഭാശയ മുഴകള്‍, തൊണ്ടമുഴ, ഹെര്‍ണിയ, മൂലക്കുരു, ഫിസ്റ്റുല, വെരിക്കോസ് വെയിന്‍, വെരിക്കോസ് അള്‍സര്‍, ഗാസ്ട്രിക് അള്‍സര്‍, കുടലുകളിലെ അള്‍സര്‍, തൊലിപ്പുറമെയുണ്ടാകുന്ന വിവിധ ഇനം വളര്‍ച്ചകള്‍, അരിംപാറ, പാലുണ്ണി തുടങ്ങി ശരീരത്തിനകത്തും പുറത്തും കാണുന്ന ഒട്ടുമിക്ക വ്യാധികളും ഹോമിയോപതിയില്‍ മരുന്ന് നല്‍കി സുഖപ്പെടുത്താവുന്നതാണ്.

ത്വക്ക് രോഗങ്ങള്‍

മറ്റെല്ലാ ചികിത്സാ ശാസ്ത്രങ്ങള്‍ക്കും ത്വക് രോഗങ്ങള്‍ ഒരു പരിധി വരെ നിയന്ത്രിക്കാന്‍ കഴിയുന്നു എന്നല്ലാതെ ഭേദമാക്കുവാന്‍ കഴിയുന്നില്ല. സോറിയാസിസ്, വെള്ളപ്പാണ്ട്, ലൈക്കന്‍ പ്ലാനസ്, ആണിരോഗം, പലുണ്ണി, വൈറല്‍ ഫങ്കല്‍, ബാക്ടീരിയല്‍ ത്വക്ക് രോഗങ്ങള്‍, വെള്ളല, ചതവ്, അമിതമായ തണുപ്പ് മൂലമുണ്ടാകുന്ന ത്വക്കിലെ വ്യതിയാനങ്ങള്‍ തുടങ്ങി ത്വക്കിലെ കാന്‍സറിനുവരെ ഹോമിയോപതിയില്‍ ചികിത്സ ലഭ്യമാണ്. പല ത്വക്ക് രോഗങ്ങളും ശരീരത്തിന്റെ ആന്തരിക അവയവങ്ങളുമായി ബന്ധപ്പെടുന്നതിനാല്‍ ത്വക്ക് രോഗം ശമിക്കുമ്പോള്‍ വൃക്കകളിലെ നീര്‍ക്കെട്ട്, ശ്വാസകോശ നീര്, തടസ്സം മുതലായവ ഉണ്ടാകുന്നുണ്ട്. ഹോമിയോപതിയില്‍ ഇതിന് പ്രതിവിധിയുണ്ട്.

പ്രതിരോധ ചികിത്സ

പ്രതിരോധ ചികിത്സയ്ക്ക് ഹോമിയോപതിയില്‍ ഇപ്പോള്‍ വ്യവസ്ഥാപിതമായ മാര്‍ഗനിര്‍ദേശങ്ങള്‍ കേരളാ സര്‍ക്കാര്‍ ഹോമിയോപതി വകുപ്പ് തന്നെ നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ഹോമിയോപതി വകുപ്പിന്റെ മേല്‍നോട്ടത്തില്‍ റാപ്പിഡ് ആക്ഷന്‍ എപ്പിഡമിക് സെല്‍ എന്ന വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.