
ഹോണ്ടയുടെ നവീകരിച്ച സെഡാനായ അമേസ് കമ്പനി തിരിച്ചുവിളിക്കുന്നു. പവര്‍ സ്റ്റീയറിംഗിലെ ( ഇപിഎസ് ) നിര്മ്മാണപ്പിഴാണ് അമേസിനു വിനയായത്.
കമ്പനിയുടെ വെബ്സൈറ്റില്‍ വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ഉപയോഗിച്ചു തിരിച്ചുവിളിച്ചതില്‍ സ്വന്തം കാറുമുണ്ടോയെന്നു പരിശോധിക്കാം.
കഴിഞ്ഞ ഏപ്രില്‍ 17 നും മെയ് 24 നും ഇടയ്ക്കു നിര്‍മ്മിച്ച 7,290 അമേസ് കാറുകളാണ് തിരിച്ചുവിളിക്കുന്നത്. പവര്‍ സ്റ്റീയറിംഗ് സെന്‍സര്‍ മാറ്റി നല്‍കാനാണ് കമ്പനിയുടെ തീരുമാനം. സേവനം സൗജന്യമായിരിക്കും
സ്റ്റീയറിംഗ് നിയന്ത്രണം കൂടുതല്‍ ഹെവിയായി അനുഭവപ്പെടുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് ഹോണ്ട കൂടുതല്‍ പരിശോധനയ്ക്കു മുതിര്‍ന്നത്. ഒടുവില്‍ തകരാര്‍ കണ്ടെത്തി പരിഹരിക്കുകയായിരുന്നു.