
നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്നോളജി, ബി.എസ്.സി ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്ട്രേഷന് കോഴ്സ് പ്രവേശനത്തിനു നടത്തുന്ന സംയുക്ത പ്രവേശനപരീക്ഷ (ജെ.ഇ.ഇ) യ്ക്കു ഇപ്പോള്‍ അപേക്ഷിക്കാം. 2017 ഏപ്രില്‍ 29നാണ് പ്രവേശനപരീക്ഷ.
രാജ്യത്തെ 51 ഹോട്ടല്‍ മാനേജ്മെന്റ് ബിരുദ കോഴ്സുകളില്‍ പ്രവേശനം ഈ പരീക്ഷയിലെ സ്കോറിന്റെ അടിസ്ഥാനത്തിലാണ്. പ്ലസ്ടുവാണ് പ്രവേശന യോഗ്യത.
അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. 2017 ജൂലൈ ഒന്നിന് 22 വയസാണ് ഉയര്‍ന്ന പ്രായപരിധി. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 25 വയസാണ് ഉയര്‍ന്ന പ്രായപരിധി.
1995 ജൂലൈ ഒന്നിനോ അതിനുശേഷമോ ജനിച്ചവര്‍ അര്‍ഹരാണ്. എസ്.സി, എസ്.ടി വിഭാഗത്തിന് 1992 ജൂലൈ ഒന്നിനോ അതിനുശേഷമോ ജനിച്ചവരാണെങ്കിലും അപേക്ഷിക്കാം. http:applyadmission.netnchmjee2017 വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി 2017 ഏപ്രില്‍ 14 വരെ അപേക്ഷിക്കാം.വിശദവിവരങ്ങള്‍ക്ക് വൈബ്സൈറ്റ് സന്ദര്‍ശിക്കുക.