2022 May 24 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഹൈദരാബാദില്‍ കാറ് ട്രക്കുകളുമായി കൂട്ടിയിടിച്ച് എട്ട് മരണം

ഹൈദരാബാദ്:ഹൈദരാബാദില്‍ കാറ് ട്രക്കുകളുമായി കൂട്ടിയിടിച്ച് എട്ട് പേര്‍ മരിച്ചു. ഔട്ടര്‍ റിങ് റോഡില്‍ ഇന്നലെ രാത്രിയോടെയാണ് അപകടം നടന്നത്.

ടോള്‍ ഗേറ്റില്‍ പണമടക്കാന്‍ നിര്‍ത്തിയിട്ട കാറിനു പിന്നിലായി വന്ന ട്രക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറ് തൊട്ടു മുന്നിലുണ്ടായിരുന്ന ട്രക്കിലും ഇടിച്ചു. കാറില്‍ എട്ട് യുവാക്കളും ഡ്രൈവറുമാണ് ഉണ്ടായിരുന്നത്. എട്ടു പേര്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചിരുന്നു. ഡ്രൈവറെ ഗുരുതരമായി പരുക്കേറ്റ് സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രണ്ടു ട്രക്കുകള്‍ക്കും ഇടയില്‍ പെട്ട് കാറ് പൂര്‍ണമായും തകര്‍ന്നു. കാറിലുണ്ടായിരുന്നവര്‍ ശിവദാസപേട്ടില്‍ നിന്നും ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ഹൈദരാബാദിലേക്ക് വരികയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.