
ഹൈദരാബാദ്: 2007ലെ മക്കാ മസ്ജിദ് സ്ഫോടനത്തിലെ കുറ്റാരോപിതനായ സ്വാമി അസിമാനന്ദ ഹൈദരാബാദിനു പുറത്തുപോകാന്‍ അനുവാദം തേടി കോടതിയെ സമീപിച്ചു. തന്റെ ആരോഗ്യപരമായ ആവശ്യങ്ങള്‍ക്കും അസുഖബാധിതയായ അമ്മയെ കാണാനുമാണ് അസിമാനന്ദ ആവശ്യം ഉന്നയിച്ചത്.
ഹൈദരാബാദ് നാലാമത് അഡിഷനല്‍ മെട്രോപൊളിറ്റന്‍ സെഷന്‍സ് ജഡ്ജിക്കു മുന്‍പാകെ ഹാജരായ അസിമാനന്ദ തന്റെ അഭിഭാഷകന് മുഖേനയാണ് ആവശ്യം ഉന്നയിച്ചത്.