
റിയാദ്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ഉപാദ്ധ്യക്ഷൻ ആയിരുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ സമസ്ത ഇസ്ലാമിക് സെന്റർ റിയാദ് സെൻട്രൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മുസ്ലിം കൈരളിയുടെ ആത്മീയ-ഭൗതീക ഉന്നമനങ്ങൾക്കായി ആയുസ്സ് മാറ്റി വെച്ച തങ്ങൾ മത രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങൾക്ക് സർവാംഗീകൃതനായ നേതാവായിരുന്നു.
ആയിരത്തിലേറെ മഹല്ലുകളുടെ ഖാളിയും എസ് വൈ എസ് പ്രസിഡന്റും പല ആത്മീയ വേദികളുടെ ആചാര്യനും വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും അമരക്കാരനും ആയിരിക്കെ വിട പറഞ്ഞത് വലിയ നഷ്ടമാണ്. സൗമ്യതയും വിശുദ്ധിയും സൗഹൃദവും നിറഞ്ഞ തങ്ങളുടെ ലളിത ജീവിതവും സംഭാവനകളും എന്നും അനുസ്മരിക്കപ്പെടുമെന്നും നേതാക്കൾ പ്രസ്താവിച്ചു.