
ചണ്ഡീഗഡ്: പഞ്ചാബിനെതിരേ ഹൈദരബാദിന് സൂപ്പര്‍ വിജയം. മല്‍സരത്തില്‍ രണ്ടു പന്തു നില്‍ക്കേയാണ് ഹൈദരബാദ് ലക്ഷ്യം കണ്ടത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നാലു വിക്കറ്റ് നഷ്ട്ത്തില്‍ 179 റണ്‍സ് നേടി. പഞ്ചാബ് ഉയര്‍ത്തിയ 180 റണ്‍സ് എന്ന ലക്ഷ്യം ഹൈദരബാദ് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ രണ്ടു പന്തു ശേഷിക്കേ മറിക്കടന്നു. വിജയത്തോടെ ഐ.പി.എല്‍ പോയിന്റ് പട്ടികയില്‍ ഹൈദരബാദ് ഒന്നാം സ്ഥാനത്തെത്തി. 12 മല്‍സരങ്ങളില്‍ നിന്ന് എട്ടു തോല്‍വിയോടെ പഞ്ചാബ് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി.
സ്കോര്‍: കിങ്സ് ഇലവന് പഞ്ചാബ്: 179/4 (20 Over), സണ്‍റൈസേഴ്സ് ഹൈദരബാദ്: 183/3 (19.4 Over)
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പഞ്ചാബിനു വേണ്ടി സീസണിലെ രണ്ടാം മല്‍സരത്തിനിറങ്ങിയ ഹാഷിം അംലയുടെ അര്‍ധസെഞ്ച്വറി കരുത്തില്‍ 179 റണ്‍സ് പഞ്ചാബ് നേടി. പഞ്ചാബിനു വേണ്ടി 14 ബൗണ്ടറികളും രണ്ട് സിക്സറുമടക്കം 56 പന്തില്‍ നിന്ന് 96 റണ്‍സ് നേടി അംല.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരബാദ് ക്യാപ്റ്റന്‍ വാര്‍ണറിന്റെ അര്‍ധസെഞ്ച്വറിയുടെയും ഹൂഡയുടെയും യുവരാജിന്റെയും ബാറ്റിങ് കരുത്തിലും വിജയം നേടുകയായിരുന്നു.