2022 May 22 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഹെലിക്കോപ്ടര്‍ ഇടപാടില്‍ സോണിയയെ അറസ്റ്റ് ചെയ്യാന്‍ മോദിക്ക് പേടി: കെജ്‌രിവാള്‍

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലിക്കോപ്ടര്‍ ഇടപാടില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ അറസ്റ്റ് ചെയ്യാന്‍ പ്രധാനമന്ത്രിക്ക് ധൈര്യമില്ലെന്ന് കെജ് രിവാള്‍ ആരോപിച്ചു. അഴിമതിയില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒത്തുകളിക്കുകയാണ്. മോദിയുടെ വിദ്യാഭ്യാസ യോഗ്യത ഉയര്‍ത്താന്‍ കോണ്‍ഗ്രസും ഹെലിക്കോപ്ടര്‍ ഇടപാടില്‍ നടപടി എടുക്കാന്‍ ബി.ജെ.പിയും വിമുഖത കാട്ടുകയാണ്.

സോണിയയുടെയും അഹമ്മദ് പട്ടേലിന്റെയും മറ്റ് ചില ഉന്നത കോണ്‍ഗ്രസ് നേതാക്കളുടേയും പേരുകള്‍ ഇറ്റാലിയന്‍ കോടതി പുറത്തുവിട്ടു. എന്നിട്ടും അവര്‍ക്കെതിരേ അറസ്റ്റിനു മുതിരാത്തത് ധൈര്യമില്ലാത്തതുകൊണ്ടാണ്. ഇന്ത്യയിലെ അഴിമതിയില്‍ ഇറ്റലിയല്ല നടപടിയെടുക്കേണ്ടതെന്നും സോണിയക്കെതിരേ നടപടിയുണ്ടായാല്‍ നിങ്ങളെപ്പോലെ മറ്റുള്ളവരുടെ നെഞ്ചും 56 ഇഞ്ച് ആകുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.