ഫ്‌ളോറിഡ: ഹെയ്തിയില്‍ ആഞ്ഞടിച്ച മാത്യു ചുഴിലക്കാറ്റില്‍ മരണസംഖ്യ 850 കടന്നതായി അധികൃതര്‍. ഇതോടെ ഫ്‌ളോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മണിക്കൂറില്‍ 140 കി.മീറ്റര്‍ വേഗതയാണ് ചുഴലിക്കാറ്റിനുള്ളത്. ജോര്‍ജിയ, സൗത്ത് കരോലീന, നോര്‍ത്ത് കരോലിന, എന്നിവിടങ്ങളില്‍ ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ദക്ഷിണപൂര്‍വ തീരവാസികളെ ദുരിതാശ്വാസകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
കൂടാതെ ഫ്‌ളോറിഡ, ജോര്‍ജിയ, സൗത്ത് കരോലിന എന്നിവിടങ്ങളിലായി ഇതിനോടകം 20 ലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. കാറ്റ് അടിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 12 വര്‍ഷങ്ങള്‍ക്കുശേഷം അമേരിക്കയില്‍ അടിക്കുന്ന ശക്തമായ കാറ്റാണ് മാത്യു. നാലാം ഗണത്തില്‍പ്പെട്ട അതിശക്തമായ കൊടുങ്കാറ്റ് വന്ന വഴികളിലെല്ലാം വന്‍ നാശമാണ് വിതച്ചത്.
Comments are closed for this post.