2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഹിരോഷിമ ദിനം ആചരിച്ചു

തുറവൂര്‍: യുദ്ധത്തിനും ഭീകരതയ്ക്കുമെതിരെ പ്രതിഷേധിച്ച് ലോക സമാധാനത്തിന്റെ പ്രാധാന്യം വിദ്യാര്‍ഥികളെ ബോധവല്‍ക്കരിച്ചു. എഴുപുന്നസെന്റ് റാഫേല്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്റ്റുഡന്റ് പൊലിസ് കേഡറ്റിന്റെ നേതൃത്വത്തിലാണ് ഹിരോഷിമാ ദിനം ആചരിച്ചത്. 100 മീറ്റര്‍ നീളത്തില്‍ സ്‌കൂള്‍ വരാന്തയില്‍ തയാറാക്കിയ വെളുത്ത കാന്‍വാസിലാണ് ചായങ്ങള്‍ കൊണ്ട് കുറിപ്പുകളും ചിത്രങ്ങളും തയ്യാറാക്കിയത്. യുദ്ധത്തിന്റെ ഭീകരത കാണിക്കുന്ന ചിത്രങ്ങളും സമാധാനത്തിന്റെ പ്രതീകങ്ങളായി വെളളരിപ്രാവുകളും കാന്‍വാസില്‍ ഇടം തേടി. ആയിരത്തോളം കുട്ടികള്‍ കാന്‍വാസ് രചനയില്‍ പങ്കു ചേര്‍ന്നു. കുത്തിയതോട് പൊലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.എസ് സജീവ് ഉദ്ഘാടനം ചെയ്തു. ഫാ. ബിനു മീത്തിപ്പറമ്പില്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി.ജെ ജോണ്‍സണ്‍, എ.എസ്.ഐമാരായ ജോസഫ്, ഷാജിമോന്‍, എസ്.പി.സി ഓഫിസറര്‍മാരായ അരുണ്‍ രാജ്, സൂസന്‍ ജോസഫ്, മേരിക്കുട്ടി വര്‍ഗീസ്, ബൈജു ജോസഫ് എന്നിവര്‍ പങ്കെടുത്തു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.