ന്യൂഡൽഹി
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധം ശരിവച്ച കർണാടക ഹൈക്കോടതി വിധിക്കെതിരേ അറുപത്തിയാറുകാരി സുപ്രിംകോടതിയിൽ ഹരജി നൽകി.
സജീദ ബീഗം ആണ് ഹരജി സമർപ്പിച്ചിരിക്കുന്നത്. ഹിജാബ് ഭരണഘടനപരമായി സംരക്ഷിക്കേണ്ടതുണ്ടെന്ന് സജീദ ബീഗം സമർപ്പിച്ച ഹരജിയിൽ പറയുന്നു. ഭരണഘടനയുടെ 14, 15, 17, 19, 21 എന്നിവ പ്രകാരം മുസ് ലിംകൾക്ക് ഹിജാബ് ധരിക്കാനുള്ള അവകാശമുണ്ട്. ഭരണഘടനയുടെ 25ാം വകുപ്പ് പ്രകാരമുള്ള അനിവാര്യമായ മതാചാരത്തിനുള്ള അവകാശം ഹിജാബ് ധരിക്കാനുള്ള അവകാശം കൂടിയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോകുന്ന പെൺകുട്ടികൾ തലമറക്കുന്നത് പൊതുക്രമത്തിന് ഭീഷണിയുണ്ടാക്കുന്നതല്ല. ഹിജാബ് അഴിക്കാൻ നിർബന്ധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. കർണാടക ഹൈക്കോടതിയിൽ തന്റെ വാദങ്ങൾ സമർപ്പിക്കാൻ അനുവദിച്ചില്ലെന്നും ഹരജിക്കാരി പറയുന്നു. ഹൈക്കോടതി വിധിക്കെതിരേ നിബാ നാസ്, ഐഷ ശിഫാഅത്ത് എന്നീ വിദ്യാർഥികൾ നേരത്തെ സുപ്രിംകോടതിയിൽ ഹരജി നൽകിയിട്ടുണ്ട്. ഹരജികൾ ഹോളി അവധിക്ക് ശേഷം പരിഗണിക്കാനാണ് കോടതി തീരുമാനിച്ചിരിക്കുന്നത്.
Comments are closed for this post.