മംഗളൂരു
ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് മംഗളൂരു കാർ സ്ട്രീറ്റിലെ ഗവ. ഫസ്റ്റ് ഗ്രേഡ് കോളജിന് അവധി നൽകി. ഇന്റേണൽ പരീക്ഷക്ക് എത്തിയ വിദ്യാർഥിനികളെ ഒരു സംഘം തടഞ്ഞതുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷം.
ദക്ഷിണ കന്നഡയിലെ 2000 ത്തിലധികം വിദ്യാർഥികളുടെ ഇന്റേണൽ പരീക്ഷയാണ് നടക്കുന്നത്. കഴിഞ്ഞ ദിവസമാണ് പരീക്ഷ തുടങ്ങിയത്. പല കോളജുകളും പരീക്ഷ നീട്ടിവച്ചിട്ടുണ്ട്. സംഘർഷമുണ്ടായതിനെ തുടർന്നാണ് കോളജിന് അവധി നൽകിയതെന്നും സംഘർഷം ഒഴിവായ ശേഷം പരീക്ഷകൾ നടത്തുമെന്നും കോളജ് പ്രിൻസിപ്പൽ രാജശേഖർ ഹെബ്ബാർ പറഞ്ഞു.
ഹിജാബ് വിലക്കിനെതിരേ വിദ്യാർഥികൾ കർണാടക ഹൈക്കോടതിയിൽ നൽകിയ ഹരജിയെ തുടർന്നാണ് ഹൈക്കോടതി അന്തിമ വിധി വരെ മതവസ്ത്രങ്ങൾ ക്ലാസ് മുറികളിൽ അനുവദിക്കേണ്ടെന്ന് ഇടക്കാല ഉത്തരവ് നൽകിയത്.
കേസിൽ വിശാല ബെഞ്ച് 11 ദിവസം വാദം കേട്ടശേഷം വിധിപറയാനായി മാറ്റിവച്ചിരിക്കുകയാണ്.
Comments are closed for this post.