2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഹാദിയയെ വധിക്കാന്‍ ഹിന്ദു പാര്‍ലമെന്റ് അംഗത്തിന്റെ ആഹ്വാനം

കൊച്ചി: ഹൈക്കോടതി വിവാഹബന്ധം വേര്‍പെടുത്തി മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ച ഹാദിയയെ കൊന്ന് ജയിലില്‍ പോകണമെന്ന് ഹാദിയയുടെ പിതാവ് അശോകനോട് ഹിന്ദു പാര്‍ലമെന്റ് അംഗം സി.പി.സുഗതന്റെ ആഹ്വാനം.
ഫേസ്ബുക്കിലൂടെയാണ് ഹാദിയയെ കൊലപ്പെടുത്താന്‍ സുഗതന്‍ പരസ്യ ആഹ്വാനം നടത്തിയത്. അഖിലയുടെ അച്ഛന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ അവളുടെ തട്ടം വലിച്ചുകീറി തീയിലെറിഞ്ഞു ഉടലും തലയും രണ്ടാക്കി ജയിലില്‍ പോയേനെയെന്നാണ് ഫേസ്ബുക്ക് പോസ്റ്റ്. ഒക്ടോബര്‍ പത്തിനാണ് ഫേസ് ബുക്ക് പോസ്റ്റിട്ടത്. ഹിന്ദു ഐക്യത്തിനുവേണ്ടി പ്രവര്‍ത്തക്കണമെന്ന് പ്രഖ്യാപിച്ച സംഘടനയാണ് ഹിന്ദു പാര്‍ലമെന്റ്. (ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം പേജ് 5ല്‍)

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.