2022 July 03 Sunday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ഹാജിമാരുടെ പ്രാര്‍ഥനകളില്‍ നാടിന്റെ സമാധാനവും ഉള്‍പ്പെടുത്തണം: പി.കെ കുഞ്ഞാലിക്കുട്ടി

നെടുമ്പാശ്ശേരി: നാടിന്റെ സമാധാനത്തിനായി ഹാജിമാര്‍ പ്രാര്‍ഥിക്കണമെന്ന് പ്രതിപക്ഷ ഉപ നേതാവും മുസ്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുമായ പി.കെ.കുഞ്ഞാലിക്കുട്ടി. സംസ്ഥാന ഹജ്ജ് ക്യാംപിലെത്തിയ അദ്ദേഹം തീര്‍ഥാടകര്‍ക്ക് യാത്ര മംഗങ്ങളങ്ങള്‍ നേര്‍ന്നു സംസാരിക്കുകയായിരുന്നു.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു.സമസ്ത മുശാവറ അംഗം എം.എം.മുഹിയുദ്ദീന്‍ മൗലവി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി.
മുന്‍ മന്ത്രി വി.കെ.ഇബ്രാഹീം കുഞ്ഞ്, ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസല്‍, ലക്ഷദ്വീപ് ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ ഹംസക്കോയ ,ലക്ഷദ്വീപ് ചീഫ് കൗണ്‍സിലര്‍ എ.കുഞ്ഞിക്കോയ തങ്ങള്‍, ചീഫ് എക്‌സിക്യുട്ടിവ് ഓഫീസര്‍ ഡോ. അന്‍വര്‍, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി തുടങ്ങിയവര്‍ സംബന്ധിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.