2022 August 19 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ഹരിദ്വാർ കൊലവിളി: നാരായൺ ത്യാഗി അറസ്റ്റിൽ

ഹരിദ്വാർ
ഹരിദ്വാറിൽ മുസ്‌ലിം വംശഹത്യാഹ്വാനം നടത്തിയ കേസിൽ സുപ്രിംകോടതി വിമർശനത്തിനു പിന്നാലെ വസീം റിസ്‌വി എന്ന നാരായൺ ത്യാഗി അറസ്റ്റിൽ. പ്രതികളെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കഴിഞ്ഞ ദിവസം സുപ്രിംകോടതി ഉത്തരാഖണ്ഡ് പൊലിസിനോട് ചോദിച്ചിരുന്നു.
വംശഹത്യാ ആഹ്വാനം നടത്തിയ കേസിൽ ഇതാദ്യമായാണ് പൊലിസ് ഒരാളെ അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ ഡിസംബർ 17 മുതൽ 19 വരെയാണ് മൂന്നു ദിവസം നീണ്ട വിദ്വേഷ പ്രസംഗ സമ്മേളനം ഹിന്ദുത്വ സംഘടനകൾ ഹരിദ്വാറിൽ നടത്തിയത്. ഉത്തർപ്രദേശ് മുൻ ശീഈ വഖ്ഫ് ബോർഡ് ചെയർമാനാണ് റിസ്‌വി.വിദ്വേഷ കേസിൽ ഉത്തരാഖണ്ഡ് പൊലിസ് ആദ്യം കേസ് രജിസ്റ്റർ ചെയ്തതും ഈയിടെ ഹിന്ദുമതം സ്വീകരിച്ച വസീം റിസ്‌വി എന്ന നാരായൺ ത്യാഗിക്കെതിരേയായിരുന്നു. ത്യാഗിയുടെ അറസ്റ്റ് ഹരിദ്വാർ എസ്.പി സ്വതന്ത്ര കുമാർ സ്ഥിരീകരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.