
മലപ്പുറം: എന്‍ഹാന്‍സ്മെന്റ് ഓഫ് അക്കാദമിക് പ്രോഗ്രാമിന്റെ ഭാഗമായി കേരള ഹയര്‍ സെക്കഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്കുള്ള ഫീല്ഡ്ലെവല് പരിശീലന പരിപാടിയുടെ ആദ്യഘട്ടം 25 മുതല്‍ 27 വരെ സംസ്ഥാനത്തെ 14 ജില്ലകളിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ നടക്കും. ആറ് വിഷയങ്ങളിലായി നടത്തുന്ന പരിശീലന പരിപാടിയില്‍ ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ ഗവണ്മെന്റ് എയ്ഡഡ്അണ്‍ എയ്ഡഡ് അധ്യാപകര്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്. വിശദാംശങ്ങള്‍ ഹയര്‍ സെക്കന്‍ഡറി പോര്‍ട്ടലില്‍ www.dhsek-erala.gov.in ല്‍ ലഭ്യമാണ്.
പരിശീലനത്തിനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ആര്.പിമാരെയും അധ്യാപകരെയും ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍മാര്‍ യഥാസമയം വിടുതല്‍ ചെയ്യേണ്ടതും പരിശീലനത്തില്‍ പങ്കെടുക്കേണ്ടതിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതുമാണ്. പരിശീലനത്തിനു നിയോഗിക്കപ്പെട്ടിട്ടുള്ള ആര്.പിമാര്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ തലേദിവസം നടക്കുന്ന പ്ലാനിങ് സെഷനില്‍ പങ്കെടുത്ത് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതാണ്. ആര്.പിമാരായ നിയോഗിക്കപ്പെട്ടിട്ടുള്ള മുഴുവന്‍ അധ്യാപകരും കൃത്യസമയത്ത് അതത് കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.