2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഹമാസ് നേതാവിനെ മോചിപ്പിക്കാന്‍ സല്‍മാന്‍ രാജാവിനോട് ആവശ്യപ്പെട്ട് ആംനസ്റ്റി

 

റിയാദ്: ഹമാസ് മുന്‍ നേതാവ് ഡോ. മുഹമ്മദ് അല്‍ ഖദരിയെ ഉടന്‍ വിട്ടയക്കണമെന്ന് സഊദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിനോട് വീണ്ടും ആവശ്യപ്പെട്ട് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍.
ഒരു വര്‍ഷത്തിലധികമായി സഊദി ജയിലില്‍ കഴിയുന്ന 81കാരനായ ഖദരിയെയും മകന്‍ ഹാനിയെയും നിരുപാധികം വിട്ടയക്കണമെന്നാണ് അറബിയിലുള്ള തുടര്‍ച്ചയായ ട്വീറ്റുകളിലൂടെ ആംനസ്റ്റി രാജാവിനോട് ആവശ്യപ്പെട്ടത്.
തടങ്കലില്‍ ഡോ. മുഹമ്മദ് അല്‍ഖദരിയുടേയും മകന്‍ ഹാനി അല്‍ഖദരിയുടേയും മനുഷ്യാവകാശങ്ങള്‍ ചവിട്ടിമെതിക്കപ്പെട്ടതായും അറസ്റ്റിനു ശേഷം ഇരുവര്‍ക്കും നിയമ പരിരക്ഷ നിഷേധിച്ചതായും ആംനസ്റ്റി വ്യക്തമാക്കി.
‘അര്‍ബുദത്തിന് വൈദ്യസഹായവും ചികിത്സയും ആവശ്യമുള്ള അല്‍ഖദരിയുടെ ജീവന്‍ അപകടത്തിലാണെന്നും ജയിലില്‍ കൊവിഡ് ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും ആംനസ്റ്റി ചൂണ്ടിക്കാട്ടി.
തീവ്രവാദ സംഘടനയില്‍ അംഗമായി, ഹമാസിന് ധനസഹായം ലഭ്യമാക്കാന്‍ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അല്‍ഖദരിയെ സഊദി അറസ്റ്റ് ചെയ്തത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.