2020 October 24 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഹത്രാസ് കൂട്ടബലാത്സംഗക്കൊല; പ്രതിയുടെ വീട്ടില്‍ രക്തക്കറയുള്ള വസ്ത്രങ്ങള്‍?

ലക്‌നൗ: ഹത്രാസില്‍ 19കാരിയായ ദലിത് പെണ്‍കുട്ടിയെ സവര്‍ണര്‍ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ അന്വേഷണം പുരോഗമിക്കുന്നു. കേസിലെ ഒരു പ്രതിയുടെ വീട്ടില്‍നിന്നു രക്തംപുരണ്ട വസ്ത്രങ്ങള്‍ കണ്ടെടുത്തെന്നു സി.ബി.ഐ വ്യക്തമാക്കി.
എന്നാല്‍, വസ്ത്രത്തിലുള്ള ചുവപ്പ് പാടുകള്‍ രക്തമല്ലെന്നും പെയിന്റാണെന്നും വിശദീകരിച്ച് പ്രതിയുടെ ബന്ധുക്കളും രംഗത്തെത്തി.
കേസില്‍ അറസ്റ്റിലായ നാലു പ്രതികളില്‍ ഒരാളായ ലവ്കുശ് സികര്‍വാറിന്റെ വീട്ടില്‍നിന്നാണ് ഇത്തരം വസ്ത്രങ്ങള്‍ കണ്ടെടുത്തതെന്നാണ് അന്വേഷണ സംഘം പറയുന്നത്.
എന്നാല്‍, പ്രതിയുടെ സഹോദരന്‍ പെയിന്ററാണെന്നും വസ്ത്രത്തിലുള്ളത് പെയിന്റാണെന്നുമാണ് കുടുംബം പറയുന്നത്. കഴിഞ്ഞ ദിവസമാണ് സി.ബി.ഐ സംഘം പ്രതികളുടെ വീടുകളിലെത്തിയിരുന്നത്.
അതേസമയം, ഹത്രാസ് കേസന്വേഷണത്തിന് യു.പി സര്‍ക്കാര്‍ നിയോഗിച്ചിരുന്ന പ്രത്യേക സംഘം തങ്ങളുടെ അന്വേഷണം പൂര്‍ത്തിയായതായി പ്രഖ്യാപിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് വൈകാതെ സര്‍ക്കാരിനു സമര്‍പ്പിക്കും.
എന്നാല്‍, കേസില്‍ സി.ബി.ഐക്കെതിരേയും ആരോപണമുയരുന്നുണ്ട്. പ്രതികളെ രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നാണ് വിവരം. യു.പി പൊലിസിലും സി.ബി.ഐയിലും വിശ്വാസമില്ലെന്നു നേരത്തേതന്നെ പെണ്‍കുട്ടിയുടെ കുടുംബം വ്യക്തമാക്കിയിരുന്നു. എന്നാല്‍, സി.ബി.ഐ അന്വേഷണവുമായി സഹകരിക്കുമെന്നും കുടുംബം പറഞ്ഞിരുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News