
ജെയ്പൂര്‍: സ്ത്രീകളെ ഉപയോഗിച്ച് ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടുന്ന സംഘത്തിലെ സൂത്രധാരനായ പൊലിസ് ഉദ്യോഗസ്ഥനെ രാജസ്ഥാന് പൊലിസിലെ സ്പെഷല്‍ ഓപ്പറേഷന് ഗ്രൂപ്പ് അറസ്റ്റ് ചെയ്തു. മഹേഷ് നഗര്‍ പൊലിസ് സ്റ്റേഷനിലെ ഹെഡ്കോണ്‍സ്റ്റബിള്‍ ബല്‍റാമിനെയാണ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ കണ്ണികളായിരുന്ന ചില സ്ത്രീകളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബല്‍റാം അറസ്റ്റിലായത്. ദുര്ഗാപുരയിലെ ഒരു മാര്‍ബിള്‍ വ്യാപാരിയെ കബളിപ്പിച്ച സംഭവത്തിലാണ് യുവതികള്‍ അറസ്റ്റിലായിരുന്നത്.