
കൊച്ചി: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് തീര്‍ഥാടനത്തിനായി തിരഞ്ഞെടുക്കപ്പെട്ട ഹാജിമാര്‍ ഹജ്ജ് കമ്മിറ്റിയുടെ വമഷരീാാശേേലല.ഴീ്.ശി എന്ന വെബ്സൈറ്റില്‍ പരിശോധിച്ച് ഫോട്ടോ അവരവരുടെ തന്നെ എന്ന് ഉറപ്പുവരുത്തേണ്ടതാണെന്ന് ഹജ്ജ് കമ്മിറ്റി ജില്ലാ ട്രെയിനര്‍ ജസില്‍ തോട്ടത്തിക്കുളം അറിയിച്ചു.
മുന്‍വര്‍ഷങ്ങളില്‍ അപേക്ഷകരുടെ ഫോട്ടോ സൈറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. വിസ അടിക്കുന്ന വേളയില്‍ ഫോട്ടോയില്‍ അപേക്ഷകര്‍ മാറിപോകുന്ന സാഹചര്യം നിലനിന്നിരുന്നതിനാല്‍ അത് ഒഴിവാക്കുന്നതിനായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ആവശ്യപ്പെട്ടത് പ്രകാരം ഈ വര്‍ഷം മുതല്‍ എല്ലാ അപേക്ഷകരുടെയും ഫോട്ടോയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിവരങ്ങള്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ സൈറ്റില്‍ ഈ വര്‍ഷം ലഭ്യമാക്കിയിട്ടുള്ളത്. ഫോട്ടോ ഏതെങ്കിലും തീര്‍ഥാടകന്റെ മാറി പോയിട്ടുണ്ടെങ്കില്‍ പേര്, കവര്‍ നമ്പര്‍, പാസ്പോര്‍ട്ട് നമ്പര്‍, ശരിയായ ഫോട്ടോ എന്നിവ ഹജ്ജ് കമ്മിറ്റിയുടെ keralahajcommittee@gmail.com എന്ന വിലാസത്തില്‍ മെയില്‍ ചെയ്യേണ്ടതാണ്. ഫോണ്‍ 9446607973.