വാഷിങ്ടൺ • സൗരയൂഥത്തിന് പുറത്ത് വ്യാഴത്തേക്കാൾ 12 മടങ്ങ് വലുപ്പമുള്ള പുതിയ ഗ്രഹത്തിന്റെ കൂടുതൽ വിവരങ്ങൾ കണ്ടെത്തി. ജെയിംസ് വെബ് ടെലസ്‌കോപ്പാണ് എച്ച്.ഐ.പി 65426 ബി എന്ന ഗ്രഹത്തിന്റെ ചിത്രം പകർത്തിയത്. സൂര്യന് പകരം ക്ഷീരപഥത്തിലെ എച്ച്.ഐ.പി 65426 എന്ന നക്ഷത്രത്തെയാണ് ഇത് ഭ്രമണം ചെയ്യുന്നത്. പ്രായം കുറഞ്ഞ ഗ്രഹമാണിതെന്നും 15 മുതൽ 20 ദശലക്ഷം വർഷമാണ് പ്രായമെന്നും നാസ പറഞ്ഞു. ഭൂമിക്ക് 450 കോടി വർഷം പ്രായമുണ്ട്. 2017ൽ ഈ ഗ്രഹത്തെ യൂറോപ്യൻ സതേൺ ഒബ്‌സർവേറ്ററി ചിലിയിൽ സ്ഥാപിച്ച ലാർജ് ടെലസ്‌കോപ്പിലെ സ്പിയർ ഉപകരണം വഴി കണ്ടെത്തിയിരുന്നു. എന്നാൽ, ഗ്രഹത്തിന്റെ പ്രതലവും മറ്റും സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ജെയിംസ് വെബ് ടെലസ്‌കോപാണ് കണ്ടെത്തിയത്. വാതകം നിറഞ്ഞ അന്തരീക്ഷവും പാറകളില്ലാത്ത പ്രതലവുമാണ് ഈ ഗ്രഹത്തിനുള്ളത്. ജീവൻ നിലനിൽക്കാൻ സാധ്യത കുറവാണ്.
ഭൂമിയും സൂര്യനും തമ്മിലുള്ള അകലത്തേക്കാൾ ഈ ഗ്രഹവും അതിന്റെ നക്ഷത്രവും തമ്മിലുള്ള അകലം 100 മടങ്ങാണ്.
Comments are closed for this post.