
മലപ്പുറം: നാഗപട്ടണത്ത് നടന്ന സൗത്ത് സോണ്‍ സബ് ജൂനിയര്‍ ബോയ്സ് ദേശീയ ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ കേരളത്തിന് കിരീടം. കര്‍ണാടകയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തോല്പിച്ചാണ് കേരളം ചാംപ്യന്‍പട്ടം നേടിയത്. ഇതോടെ കേരള ടീം ഓള് ഇന്ത്യ ടൂര്‍ണമെന്റിന് യോഗ്യത നേടി. ഏപ്രിലില്‍ ഡല്‍ഹിയിലാണ് ഓള് ഇന്ത്യ സബ് ജൂനിയര്‍ ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പ് നടക്കുന്നത്.
കേരളത്തിനായി ബാവു നിഷാദ്, അക്ഷയ് മണി എന്നിവരാണ് ഗോളുകള്‍ നേടിയത്. ബിബി തോമസാണ് കേരളത്തിന്റെ പരിശീലകന്.