സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയില്‍ ഒഴിവുള്ള അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഇതിനകം ആരംഭിച്ചിട്ടുണ്ട്. താല്പര്യമുള്ളവര്ക്ക് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ ഔദ്യോഗിക വെബ്സൈറ്റായ ംംം.ൃൃരവൗയഹശ.ശി സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം. നവംബര്‍ 3 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
ആകെ 904 ഒഴിവുകളാണുള്ളത്. ഹുബല്‍ ഡിവിഷന് 237, ഹുബല്‍ കാര്യേജ് റിപ്പയര്‍ വര്‍ക്ക്ഷോപ്പ് 217, ബംഗളൂരു ഡിവിഷന് 230, മൈസൂരു ഡിവിഷന് 177, മൈസൂരു സെന്‍ട്രല്‍ വര്‍ക്ക്ഷോപ്പ് 43 എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്.
15 വയസിനും 24 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 100 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക ജാതി, പട്ടിക വര്‍ഗം, ഭിന്നശേഷിക്കാര്‍, വനിതകള്‍ എന്നിവര്‍ക്ക് ഫീസില്ല.
അപേക്ഷിക്കാനായി ആദ്യം ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഹോം പേജില്‍ വിജ്ഞാപനത്തിന് നേരെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാം. ൃലഴേെശൃമശേീി എന്ന ടാബില്‍ ക്ലിക്ക് ചെയ്യാം. നിശ്ചിത വിവരങ്ങള്‍ എന്റര്‍ ചെയ്യാം. രേഖകള്‍ അപ് ലോഡ് ചെയ്തതിന് ശേഷം അപേക്ഷാ ഫീസ് ഓണ്‍ലൈനായി അടയ്ക്കുക. അപേക്ഷയുടെ
പ്രിന്റെടുത്ത് സൂക്ഷിക്കുകയും ചെയ്യാം.
ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.