2022 December 07 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

സ്‌ഫോടനത്തിന് ഉപയോഗിച്ച കാർ 10 തവണ കൈമറിഞ്ഞത്

കോയമ്പത്തൂർ • ഉക്കടം സ്‌ഫോടനത്തിൽ തകർന്ന കാർ 10 തവണ കൈമാറ്റം ചെയ്തതാണെന്ന് പൊലിസ്. പൊള്ളാച്ചിയിൽ രജിസ്റ്റർ ചെയ്ത മാരുതി 800 കാറാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചത്. കാറിനകത്ത് നിന്ന് മാർബിൾ ചീളുകളും ആണികളും കണ്ടെത്തി. സ്‌ഫോടന തീവ്രത കൂട്ടാനാകാം ഇവ നിറച്ചതെന്ന് സംശയിക്കുന്നു.
പാചകവാതക സിലിണ്ടറാണ് കാറിൽ പൊട്ടിത്തെറിച്ചത്. മറ്റൊരു പാചകവാതക സിലിണ്ടർ കാറിനകത്തുനിന്ന് കണ്ടെത്തിയിരുന്നു. സ്ഫോടനം നടന്നതിന് സമീപം 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലിസ് എയ്ഡ്‌പോസ്റ്റുണ്ട്. എയ്ഡ്‌പോസ്റ്റ് ഒഴിവാക്കാൻ വാഹനം തിരിച്ചപ്പോൾ സ്‌ഫോടനം നടന്നതാകാമെന്ന് സംശയമുണ്ട്. ചാവേർ എന്ന് സംശയിക്കുന്ന ജമീഷ മുബിന്റെ സുഹൃത്തുക്കളെയും ബന്ധമുള്ളവരെയും കണ്ടെത്താൻ ശ്രമം തുടങ്ങി. തമിഴ്‌നാട് ഡി.ജി.പി സി. ശൈലേന്ദ്രബാബുവും എ.ഡി.ജി.പി താമരൈക്കണ്ണനും സ്ഥലം സന്ദർശിച്ചു. എ.ഡി.ജി.പി കോയമ്പത്തൂരിൽ ക്യാംപ് ചെയ്യുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.