2020 December 02 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍

തിരുവനന്തപുരം: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ഖേലോ ഇന്ത്യ പ്രോജക്ട് സ്‌റ്റേറ്റ് കോഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യത : ഫിസിക്കല്‍ എജ്യുക്കേഷനില്‍ ബിരുദാനന്തര ബിരുദവും സമാന മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും. സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് ഡിപ്ലോമയും, കമ്പ്യൂട്ടര്‍ പരിജ്ഞാനവും അഭികാമ്യം. പ്രായപരിധി : 25  50. വേതനം : പ്രതിമാസം മുപ്പതിനായിരം രൂപ (കണ്‍സോളിഡേറ്റഡ്) + അയ്യായിരം രൂപ പെര്‍മനന്റ് ട്രാവല്‍ അലവന്‍സ്. നിശ്ചിത അപേക്ഷാഫോറം, വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഏപ്രില്‍ 29ന് വൈകിട്ട് അഞ്ചിന് മുമ്പ് സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍, തിരുവനന്തപുരം  01 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാഫോറം www.sportscouncil.kerala.gov.in


 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.