2020 October 25 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സ്‌പെയ്‌സസ് ബോര്‍ഡില്‍ ട്രെയ്‌നി അനലിസ്റ്റ്, എസ്.ആര്‍.ഡി ട്രെയ്‌നി

സ്‌പൈസസ് ബോര്‍ഡില്‍ ട്രെയ്‌നി അനലിസ്റ്റ്, എസ്.ആര്‍.ഡി ട്രെയ്‌നി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ട്രെയ്‌നി അനലിസ്റ്റ് തസ്തികയില്‍ കെമിസ്ട്രി, മൈക്രോബയോളജി വിഭാഗങ്ങളിലാണ് നിയമനം. എസ്.സി, എസ്ടി വിഭാഗങ്ങള്‍ക്ക് മാത്രമേ അപേക്ഷിക്കാനാവൂ.

ഒഴിവുകള്‍: ട്രെയ്‌നി അനലിസ്റ്റ് (മൈക്രോ ബയോളജി) അഞ്ച്, ട്രെയ്‌നി അനലിസ്റ്റ് (കെമിസ്ട്രി) അഞ്ച്, എസ്.ആര്‍.ഡി ട്രെയ്‌നി-രണ്ട്.

യോഗ്യത:

കെമിസ്ട്രി, ഫുഡ് കെമിസ്ട്രി, അപ്ലൈഡ് കെമിസ്ട്രി, അനലറ്റിക്കല്‍ കെമിസ്ട്രി, ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി, ഫുഡ് ടെക്‌നോളജി വിഷയങ്ങളില്‍ എം.എസ്.സി ബിരുദമുള്ളവര്‍ക്ക് ട്രെയ്‌നി അനലിസ്റ്റില്‍ (കെമിസ്ട്രി) അപേക്ഷിക്കാം.
മൈക്രോ ബയോളജി, ഫുഡ് മൈക്രോബയോളജി, അപ്ലൈഡ് മൈക്രോബയോളജി വിഷയങ്ങളില്‍ എം.എസ്.സി ബിരുദമുള്ളവര്‍ക്ക് ട്രെയ്‌നി അനലിസ്റ്റ് (മൈക്രോബയോളജി) തസ്തികയില്‍ അപേക്ഷിക്കാം. എസ്.ആര്‍.ഡി തസ്തികയില്‍ സയന്‍സ് ബിരുദമാണ് യോഗ്യത.

പ്രായം 35ല്‍ കവിയരുത്.

ഒരു വര്‍ഷത്തേക്കാണ് നിയമനം. യോഗ്യരായവര്‍ക്ക് ജൂണ്‍ 17ന് ന്യൂഡല്‍ഹിയിലെ സ്‌പൈസസ് ബോര്‍ഡ് ഓഫിസില്‍ നടക്കുന്ന എഴുത്തുപരീക്ഷയില്‍ പങ്കെടുക്കാം. വിവരങ്ങള്‍ക്ക്: www.indianspices.com

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News