2022 May 20 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സ്‌പെയിനിന് ജയം, ജര്‍മനിക്ക് സമനില

മാഡ്രിഡ്: യുവേഫ നാഷന്‍സ് ലീഗ് ഫുട്‌ബോളില്‍ ആദ്യ മല്‍സരത്തിലെ സമനിലയ്ക്കു ശേഷം സ്‌പെയിനിന് മികച്ച ജയം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിന് ഉക്രൈനെയാണ് സ്‌പെയിന്‍ തകര്‍ത്തത്. അതേ സമയം ജര്‍മനി തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും സമനിലയില്‍ കുരുങ്ങി. സ്വിറ്റ്‌സര്‍ലന്‍ഡാണ് ജര്‍മനിയെ 1-1 എന്ന സ്‌കോറിന് സമനിലയില്‍ കുരുക്കിയത്. സെര്‍ജിയോ റാമോസിന്റെ ഇരട്ടഗോളുകളാണ് ഉക്രൈനിനെതിരേ സ്‌പെയിനിന് അനായാസ ജയം സമ്മാനിച്ചത്. മൂന്ന്, 29 മിനുട്ടുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍.
അന്‍സു ഫാതി (32), ഫെറാ ടോറസ് (84) എന്നിവരാണ് സ്‌പെയിനിന്റെ മറ്റു സ്‌കോറര്‍മാര്‍. സ്‌പെയിനിനായി ഫാതി ആദ്യ ഇലവനില്‍ കളിച്ച ആദ്യത്തെ മല്‍സരം കൂടിയായിരുന്നു ഇന്നലത്തേത്. ഈ മല്‍സരത്തില്‍ ഗോള്‍ നേടിയതോടെ സ്‌പെയിനിനു വേണ്ടി ഗോള്‍ നേടിയ ണ്ട ഏറ്റവും പ്രായം കുറഞ്ഞ താരമാകാനും ഫാത്തിക്ക് കഴിഞ്ഞു. 17 വയസ്സും 311 ദിസവും പ്രായമുള്ളപ്പോളാണ് ഫാതി സ്‌പെയിനിന് വേണ്ടി ഗോള്‍ നേടിയത്.
സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാസെലില്‍ നടന്ന മല്‍സരത്തില്‍ ആദ്യം മുന്നിലെത്തിയത് ജര്‍മനിയായിരുന്നു. 14ാം മിനുട്ടില്‍ ഐകെ ഗുന്‍ഡോഗന്റെ വകയായിരുന്നു ഗോള്‍. 57ാം മിനുട്ടില്‍ സില്‍വന്‍ വിഡ്മഫുടെ സ്വിറ്റ്‌സര്‍ലന്‍ഡിന് വേണ്ടി സമനില ഗോള്‍ കണ്ടെത്തി.
തുടര്‍ച്ചയായി അഞ്ചാമത്തെ കളിയിലാണ് ജര്‍മനി ജയം കാണാതിരിക്കുന്നത്. ഗ്രൂപ്പ് ബിയില്‍ റഷ്യ 3-2ന് ഹംഗറിയെയും വെയ്ല്‍സ് 1-0ന് ബള്‍ഗേറിയെയും ഫിന്‍ലാന്‍ഡ് 1-0നു അയര്‍ലാന്‍ഡിനെയും തോല്‍പ്പിച്ചു. തുര്‍ക്കി സെര്‍ബിയ മല്‍സരം ഗോള്‍രഹിതമായി അവസാനിച്ചു.
ഗ്രൂപ്പ് സിയില്‍ ഗ്രീസ് 2-1ന് കൊസോവോയെയും സ്ലൊവേനിയ 1-0ന് മോള്‍ഡോവയെയും തോല്‍പ്പിച്ചു. ഗ്രൂപ്പ് ഡിയില്‍ ഫറോ ഐലാന്‍ഡ്‌സ് 1-0ന് അന്‍ഡോറയെ കീഴടക്കി. മാള്‍ട്ട ലാത്വിയ മല്‍സരം 1-1നു പിരിയുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.