2021 March 07 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സ്‌പെയര്‍ പാര്‍ട്‌സ് കടയുടെ പൂട്ട് പൊളിച്ച് മോഷണം നടത്തിയ ദമ്പതികളില്‍ ഭാര്യയെ പൊലിസ് അറസ്റ്റു ചെയ്തു

കോവളം: സ്‌പെയര്‍ പാര്‍ട്‌സ് കടയുടെ പൂട്ട് പൊളിച്ച് അകത്തു കയറി ഒരു ലക്ഷം രൂപ വിലവരുന്ന പാര്‍ട്‌സുകളും 1500 രൂപയും കവര്‍ന്ന ദമ്പതികളില്‍ ഭാര്യയെ വിഴിഞ്ഞം പൊലിസ് അറസ്റ്റു ചെയ്തു. ഒറ്റശേഖര മംഗലം വില്ലേജില്‍ തകിടി പൂഴനാട് വിഷ്ണു ഭവനില്‍ തിരുവല്ലം ഉണ്ണി എന്നു വിളിക്കുന്ന ഉണ്ണികൃഷ്ണന്റെ ഭാര്യ അനിത കുമാരി (33) ആണ് അറസ്റ്റിലായത്. പൂങ്കുളം ഭാഗത്ത് കാറില്‍ ഇവര്‍ എത്തിയതായി ലഭിച്ച വിവരമനുസരിച്ചത്തിയ പൊലിസിനെ കണ്ട ഉണ്ണി ഓടി രക്ഷപ്പെട്ടതായി വിഴിഞ്ഞം പൊലിസ് പറഞ്ഞു. കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞമാസം 18ന് വിഴിഞ്ഞം സ്വദേശി സമീറിന്റെ തിയറ്റര്‍ ജങ്ഷന് സമീപത്തെ സ്‌പെയര്‍പാര്‍ട്‌സ് കടയില്‍ നിന്നാണ് ഉണ്ണി മോഷണം നടത്തിയത്. മോഷണ മുതലുകള്‍ വില്‍പന നടത്തിയത് അനിതയാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.അനിതയില്‍ നിന്ന് 45000 രൂപയും മോഷണം പോയ കുറെ പാര്‍ട്‌സുകളും കണ്ടെടുത്തതായും പൊലിസിനെ വെട്ടിച്ചു കടന്ന ഉണ്ണിക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ കേസുള്ളതായും ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും വിഴിഞ്ഞം പൊലിസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ അനിതയെ റിമാന്‍ഡു ചെയ്തു.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.