
കേന്ദ്രസര്‍ക്കാരിന്റെ സ്കോളര്‍ഷിപ്പ് തുക ഡി.ബി.ടി മുഖാന്തിരം വിതരണം ചെയ്യുന്നതിനാല്‍ അപേക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും ആധാര്‍ കാര്‍ഡെടുത്തു ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തണം. ഇങ്ങനെ ചെയ്യുന്നവര്‍ക്കേ കാലതാമസംകൂടാതെ തുക വിതരണം ചെയ്യാനാകൂവെന്നു മാനവ വികസന മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
മുന്‍ വര്‍ഷങ്ങളില്‍ അപേക്ഷിച്ചവരുടെ ആധാര്‍ കാര്‍ഡെടുക്കുന്ന സമയത്തു നല്കിയ ബാങ്ക് അക്കൗണ്ടിലേക്ക് മാത്രമേ സ്കോളര്‍ഷിപ്പ് തുക ഡി.ബി.ടി മുഖാന്തിരം ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുകയുള്ളൂ.
എമൗണ്ട് ക്രെഡിറ്റഡ് എന്ന് സ്റ്റാറ്റസ് പരിശോധിക്കുമ്പോള്‍ ലഭിക്കുകയാണെങ്കില്‍ അപേക്ഷ നല്കിയപ്പോള് സമര്‍പ്പിച്ച ആധാര്‍ കാര്‍ഡ് നമ്പറുമായി ബന്ധപ്പെടുത്തിയ ബാങ്ക് അക്കൗണ്ട് പരിശോധിച്ച് ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്ത വിവരങ്ങള്‍ അറിയാമെന്നു സ്പെഷല്‍ ഓഫിസര്‍ ഫോര്‍ സ്കോളര്‍ഷിപ്പ്സ് അറിയിച്ചു.