2021 October 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സ്‌കോളര്‍ഷിപ്പെന്ന് സോഷ്യല്‍ മീഡിയ സന്ദേശം; മറുപടി പറഞ്ഞ് ജീവനക്കാര്‍ കുഴങ്ങി

നീലേശ്വരം: എസ്.എസ്.എല്‍.സി യും, പ്ലസ് ടുവും പാസായ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പ് ലഭിക്കുമെന്ന സോഷ്യല്‍ മീഡിയ സന്ദേശം കുഴക്കിയത് തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരെ. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായാണ് ഏതോ ഒരു വിരുതന്‍ ഇത്തരമൊരു സന്ദേശം പോസ്റ്റ് ചെയ്തത്. അത് മറ്റുള്ളവര്‍ ഷെയര്‍ ചെയ്തതോടെ പഞ്ചായത്തുകളിലും നഗരസഭകളിലും അന്വേഷിച്ചെത്തുന്നവരുടെ എണ്ണവും കൂടി.
ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള ഫോറങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുമെന്നും സന്ദേശത്തിലുണ്ട്. ഇതറിഞ്ഞ് എത്തുന്നവര്‍ നിരാശരായി മടങ്ങേണ്ട അവസ്ഥയിലുമായി. ഇക്കാര്യം വിശ്വസിപ്പിക്കുന്നതിന് വെബ് സൈറ്റ് വിലാസമുള്‍പ്പെടെയാണ് സന്ദേശം പ്രചരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് വ്യാജമെന്നറിയാതെ മറ്റുള്ളവരും ഷെയര്‍ ചെയ്തത്.
ജീവനക്കാരേയും ജനങ്ങളേയും വിഡ്ഢികളാക്കുന്ന തരത്തില്‍ വ്യാജസന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് തദ്ദേശസ്ഥാപനങ്ങള്‍. ഇതിനായി സൈബര്‍സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.