2023 December 07 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സ്‌കൂൾ ലൈബ്രറികൾ ആധുനിക നിലവാരത്തിലാക്കും: മന്ത്രി ലൈബ്രറേറിയൻമാരുടെ സേവനം പരിഗണനയിൽ

തിരുവനന്തപുരം
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ലൈബ്രറികൾ ആധുനിക നിലവാരത്തിലാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. സമഗ്ര ശിക്ഷാ കേരളം തയാറാക്കി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ലൈബ്രറികളിൽ ‘എഴുത്തുപച്ച’ എന്ന പേരിൽ എത്തിക്കുന്ന പുസ്തകങ്ങളുടെ സംസ്ഥാനതല പ്രകാശനവും വിതരണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.
ആദ്യമായാണ് പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ സർഗാത്മക രചനകളെ സംസ്ഥാനതലത്തിൽ തിരഞ്ഞെടുത്ത് അവ അച്ചടിച്ച് സംസ്ഥാനത്തെമ്പാടുമുള്ള സർക്കാർ സ്‌കൂൾ ലൈബ്രറികളിൽ എത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സമഗ്ര ശിക്ഷാ കേരളയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുന്ന 55 ‘എഴുത്തുപച്ച’ പുസ്തകങ്ങളുടെ പ്രകാശനവും വിതരണവുമാണ് നടന്നത്. മലയാളം, ഹിന്ദി, തമിഴ്, കന്നട, അറബിക്, ഉറുദു, സംസ്‌കൃതം ഭാഷകളിലായി തയാറാക്കുന്ന പുസ്തകങ്ങളുടെ കവർ പേജുകളിലെ ചിത്രങ്ങൾ വരച്ചതും കുട്ടികളാണ്. പുസ്തകങ്ങളിലെ 731 രചനകൾ വിവിധ ജില്ലകളിൽ നിന്നുള്ള 728 കുട്ടികളുടേതുമാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.