
കോഴിക്കോട്: അഡ്വ. പി.ടി.എ റഹീം എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍നിന്ന് അഞ്ചു സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകള്‍ക്ക് കംപ്യൂട്ടര്‍ വാങ്ങാന്‍ 5,55,040 രൂപയുടെ ഭരണാനുമതി നല്കി ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് ഉത്തരവിറക്കി.
ചാത്തമംഗലം പഞ്ചായത്തില്‍ ആര്.ഇ.സി ഗവ. വി.എച്ച്.എസ്.എസില്‍ എട്ട് കംപ്യൂട്ടറും യു.പി.എസും വാങ്ങാന്‍ 2,02,240 രൂപ, നായര്‍കുഴി വി.എച്ച്.എസ്.എസില്‍ നാല് കംപ്യൂട്ടറും യു.പി.എസും വാങ്ങാന്‍ 1,01,120 രൂപ, ഒളവണ്ണ പഞ്ചായത്തിലെ ഇരിങ്ങല്ലൂര്‍ ഗവ. എച്ച്.എസ്.എസില്‍ നാല് കംപ്യൂട്ടറും യു.പി.എസും വാങ്ങാന്‍ 1,01,120 രൂപ, കുന്ദമംഗലം പഞ്ചായത്തിലെ പൈങ്ങോട്ടുപുറം എ.എല്‍.പി സ്കൂളില്‍ രണ്ട് കംപ്യൂട്ടറും യു.പി.എസും വാങ്ങാന്‍ 50,560 രൂപ, കുന്ദമംഗലം എ.യു.പി സ്കൂളില്‍ സ്മാര്‍ട്ട് ബോര്‍ഡ് വാങ്ങാന്‍ ഒരു ലക്ഷം രൂപ എന്നിങ്ങനെയാണ് അനുമതിയായത്.