
കിഫ്ബി വഴി ലഭിച്ച അഞ്ചുകോടിയും എ.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നുള്ള 80 ലക്ഷം രൂപ ഉപയോഗിച്ചും മീനങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനായി.
കൂടാതെ, 15ഓളം സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും മറ്റും 42 കോടി രൂപ കിഫ്ബി വഴി ലഭിച്ചിട്ടുണ്ട്. കാപ്പിസെറ്റ്-പയ്യമ്പള്ളി റോഡ് നവീകരണം പൂര്‍ത്തിയാക്കി. കിഫ്ബി വഴി വിവിധ മേഖലകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനായി.