
അടക്കത്ത്ബയല്‍: അടുക്കത്ത്ബയല്‍ ഗവ.യു.പി സ്കൂളില്‍ സാമൂഹ്യവിരുദ്ധരുടെ അക്രമം. ക്ലാസ് മുറികളില്‍ കയറിയ അക്രമി സംഘം ഫര്‍ണിച്ചറുകള്‍ തല്ലിതകര്‍ത്തു.
ക്ലാസിലെ ബോര്‍ഡില്‍ അശ്ലീലവാക്കുകളും എഴുതിവച്ചു. വ്യാഴാഴ്ച രാത്രിയിലാണു സംഭവം. ഇന്നലെ രാവിലെ സ്കൂള്‍ തുറന്നപ്പോഴാണു സംഭവം ശ്രദ്ധയില്‍പ്പെട്ടത്.
ക്ലാസ് മുറികളിലെ ബെഞ്ചുകളും കസേരകളും തകര്‍ത്ത നിലയിലാണ്.
പ്രധാനധ്യാപകന് നല്കിയ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലിസ് കേസെടുത്തു. പൊലിസ് അന്വേഷണം തുടങ്ങി.