
സ്വാശ്രയ ആയുര്‍വേദ കോളജുകളിലെ ഫീസ് ഘടനയില്‍ മാറ്റമില്ല. കഴിഞ്ഞവര്‍ഷത്തെ വാര്‍ഷികഫീസായ 1,99,415 രൂപ ഇക്കൊല്ലവും തുടരും. എന്‍.ആര്.ഐ. സീറ്റുകളില്‍ മൂന്നുലക്ഷമായിരിക്കും ഫീസ്. സ്റ്റേറ്റ് മെരിറ്റിലും എന്‍.ആര്.ഐ.യിലും ആദ്യവര്‍ഷം 83,045 രൂപയും തുടര്‍വര്‍ഷങ്ങളില്‍ 59,244 രൂപയും സ്പെഷ്യല്‍ ഫീസായി നല്‍കണം. സിദ്ധ, യുനാനി കോളജുകളില്‍ വാര്‍ഷിക ട്യൂഷന് ഫീസ് 1.89 ലക്ഷമാണ്.
ആയുര്‍വേദ എം.ഡി, എം. എസ്. കോഴ്സുകളുടെ ഫീസും അംഗീകരിച്ചിട്ടുണ്ട്. ക്ലിനിക്കല്‍ വിഷയങ്ങളില്‍ 5.25 ലക്ഷവും നോണ്‍ ക്ലിനിക്കലില്‍ 2.63 ലക്ഷവും ആണ് ആദ്യവര്‍ഷ ഫീസ്. ക്ലിനിക്കലിലും നോണ്‍ ക്ലിനിക്കലിലും സ്പെഷ്യല്‍ ഫീസായി ആദ്യവര്‍ഷം 96,330 രൂപയും തുടര്‍വര്‍ഷങ്ങളില്‍ 76,495 രൂപയും നല്‍കണം. ബിരുദ കോഴ്സുകളില്‍ ആയുര്‍വേദ, സിദ്ധ, യുനാനി എന്നിവയില്‍ 14 കോളജുകളിലെയും പി.ജി. പഠനത്തിനായി അഞ്ച് കോളേജുകളിലെയും ഫീസ് ഘടനയാണ് സര്‍ക്കാര്‍ അംഗീകരിച്ചത്.