ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത
സ്വര്‍ണക്കടത്ത്: മൂന്ന് പ്രതികള്‍ക്ക് ജാമ്യം
TAGS
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മൂന്ന് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്‍പതാം പ്രതി ടി.എം മുഹമ്മദ് അന്‍വര്‍, 13-ാം പ്രതി മുഹമ്മദ് അബ്ദുല്‍ ഷെമീം, 14-ാം പ്രതി സി.ബി ജിഫ്‌സല്‍ എന്നിവര്‍ക്കാണ് കോടതി ജാമ്യം നല്‍കിയത്. ഉപാധികളോടെയാണ് ജാമ്യം. ഇവര്‍ റിമാന്റിലായി കുറ്റപത്രം സമര്‍പ്പിക്കാതെ 60 ദിവസം പൂര്‍ത്തിയായ സാഹചര്യത്തിലാണ് സോപാധിക ജാമ്യം അനുവദിച്ചത്. കേസിലെ മുഖ്യപ്രതി കെ.ടി റമീസിന് ഇന്നലെ അഡീ.സി.ജെ.എം (സാമ്പത്തിക കുറ്റകൃത്യങ്ങള്‍) ജാമ്യം അനുവദിച്ചിരുന്നു. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അന്‍വര്‍ കഴിഞ്ഞ ജൂലൈ 16നും ഷമീമും ജിഫ്‌സലും ജൂലൈ 18നുമാണ് അറസ്റ്റിലായത്. 5,000 രൂപയ്ക്ക് തുല്യമായ രണ്ട് ആള്‍ ജാമ്യമാണ് വ്യവസ്ഥ. എല്ലാ തിങ്കളാഴ്ചയും മൂന്നു മാസ കാലത്തേക്ക് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാവണം. പാസ്‌പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കണം. കോടതിയുടെ അനുമതിയില്ലാതെ വിദേശത്തേക്ക് പോകരുത്, സാക്ഷികളെ സ്വാധീനിക്കരുത് സമാന കുറ്റകൃത്യത്തില്‍ ഏര്‍പ്പെടരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. കസ്റ്റംസ് കേസില്‍ ജാമ്യം ലഭിച്ചെങ്കിലും എന്‍.ഐ.എ കേസില്‍ പ്രതിയായതിനാല്‍ എല്ലാ പ്രതികള്‍ക്കും ജയില്‍ മോചിതരാവാനാകില്ല.
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.