2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സ്വര്‍ണക്കടത്ത് കേസ്: ഡിജിറ്റല്‍ തെളിവുകള്‍ എന്‍.ഐ.എ വീണ്ടെടുത്തു

കൊച്ചി: യു.എ.ഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ പ്രതികളുടെ ലാപ്‌ടോപ്പുകളില്‍ നിന്നും മൊബൈല്‍ ഫോണുകളില്‍ നിന്നും ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുത്തതായി എന്‍.ഐ.എ കോടതിയില്‍.
2,000 ജി.ബി രേഖകളാണ് വീണ്ടെടുത്തത്. കേസിലെ മുഖ്യപ്രതികളായ സന്ദീപ് നായര്‍, സ്വപ്ന സുരേഷ് എന്നിവരില്‍നിന്ന് പിടിച്ചെടുത്ത ആറ് മൊബൈല്‍ ഫോണുകള്‍, രണ്ട് ലാപ്‌ടോപ്പുകള്‍ എന്നിവയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
വാട്‌സ് ആപ്പ് ചാറ്റ്, ഫേസ്ബുക്ക്, ഇ -മെയില്‍ എന്നിവയിലെ മുഴുവന്‍ രേഖകളും കണ്ടെത്തിയതായാണ് സൂചന. സി-ഡാകില്‍ നടന്ന വിശദമായ പ്രാഥമിക പരിശോധനയിലാണ് വിവരങ്ങള്‍ കണ്ടെടുത്തത്. ഡിജിറ്റല്‍ രേഖകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളുമെന്നാണ് സൂചന.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.