തിരുവനന്തപുരം: തലസ്ഥാനത്ത് ബി.ജെ.പിക്ക് മുന്നില്‍ കോണ്‍ഗ്രസിന്റെ ‘നേമജപം’ അരങ്ങുതകര്‍ക്കുന്നുവെന്ന വിമര്‍നവുമായി ധനമന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പ്. തെരഞ്ഞെടുപ്പിലെ വോട്ട് കണക്കുകള്‍ അടക്കം നിരത്തിയാണ് മന്ത്രിയുടെ വിമര്‍ശനം. സ്വയം മെലിഞ്ഞ് ബി.ജെ.പിയെ പുഷ്ടിപ്പെടുത്തുന്ന ത്യാഗസന്നദ്ധത തിരുവനന്തപുരം കോര്‍പ്പറേഷനിലാകെ പടരുകയാണെന്നും തോമസ് ഐസക് വിമര്‍ശിക്കുന്നു.
എം.എല്‍.എ ആയ കോണ്‍ഗ്രസ് നേതാവിനാണ് കച്ചവടത്തിന്റെ ചുക്കാനെന്നാണ് ധനമന്ത്രി പറയുന്നത്. നാലക്കത്തില്‍ നിന്ന് മൂന്നിലേക്കും മൂന്നില്‍ നിന്ന് രണ്ടക്കത്തിലേക്കും ചുരുങ്ങുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ബി.ജെ.പിയായി രൂപം മാറുകയാണ്. ഈ പ്രതിസന്ധിയെ സംഘടനാപരമായോ രാഷ്ട്രീയമായോ പ്രതിരോധിക്കാനോ അതിജീവിക്കാനോ കോണ്‍ഗ്രസിന് കഴിയുന്നില്ല. സംഘടനയും രാഷ്ട്രീയവും ബി.ജെ.പിയ്ക്ക് അടിയറ വച്ച കോണ്‍ഗ്രസിനെയാണ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കാണാനാവുന്നതെന്നും തോമസ് ഐസക് വിമര്‍ശിച്ചു.
Comments are closed for this post.