2022 October 06 Thursday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

സ്വപ്‌നയുടെയും സരിത്തിന്റെയും രഹസ്യമൊഴി കൈമാറാനാകില്ലെന്ന് കസ്റ്റംസ് ഇ.ഡിയുടെ അന്തിമ കുറ്റപത്രം ആറുമാസത്തിനുശേഷമെന്ന് സൂചന

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴി നല്‍കാനാവില്ലെന്ന് കസ്റ്റംസ് അറിയിച്ചതോടെ ഇ.ഡിയുടെ അന്തിമ കുറ്റപത്രം വൈകിയേക്കുമെന്ന് സൂചന.
കേസില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് ആറു മാസത്തിലധികം വേണ്ടിവരുമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കരുതുന്നത്.
മുന്‍ ഐ.ടി സെക്രട്ടറി എം. ശിവശങ്കറിന്റെ സ്വത്തുക്കളെക്കുറിച്ചുള്ള അന്വേഷണവും അനധികൃത സ്വത്ത് കണ്ടുകെട്ടാനുമുള്ള നടപടികളുമായി ഇ.ഡി മുന്നോട്ടുപോകുന്നുണ്ട്.
സ്വപ്ന, സരിത്ത് എന്നിവരുടെ നിക്ഷേപങ്ങള്‍ കഴിഞ്ഞദിവസം കണ്ടുകെട്ടിയിരുന്നു.
ഇത് പൂര്‍ത്തിയാകുന്ന മുറയ്ക്ക് കുറ്റപത്രം സമര്‍പ്പിക്കാനാണ് ഇ.ഡി ലക്ഷ്യമിടുന്നത്. അതിനിടെ, മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാനും ഇ.ഡി നീക്കംനടത്തുന്നുണ്ട്.
ഇതിനിടയിലാണ് കേസിലെ പ്രധാന പ്രതികളുടെ രഹസ്യമൊഴി ഇ.ഡിക്ക് കൈമാറാന്‍ കസ്റ്റംസ് വിസമ്മതിച്ചത്. സരിത്തിന്റെയും സ്വപ്ന സുരേഷിന്റെയും രഹസ്യമൊഴികളാണ് ഇ.ഡി ആവശ്യപ്പെട്ടിരുന്നത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സ്വപ്നയ്ക്കും സരിത്തിനുമെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ഒക്‌ടോബറില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
ഇതിനുപിന്നാലെയാണ് സ്വര്‍ണക്കടത്തും മറ്റ് കോഴയിടപാടുകളും നിയന്ത്രിച്ചത് യു.എ.ഇ കോണ്‍സല്‍ ജനറല്‍ ജമാല്‍ അല്‍സാബിയും എം.ശിവശങ്കറും ചേര്‍ന്നാണെന്നതുള്‍പ്പെടെയുള്ള കണ്ടെത്തലുകളടങ്ങുന്ന അനുബന്ധ കുറ്റപത്രം ഇ.ഡി 24ന് സമര്‍പ്പിച്ചത്.
സ്വര്‍ണക്കടത്ത് കേസിലെ മറ്റ് പ്രതികളായ റബിന്‍സ്, കെ.ടി റമീസ് എന്നിവരെയുള്‍പ്പെടെ ചോദ്യംചെയ്യാനും ഇ.ഡി ഒരുങ്ങുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.