2021 April 18 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സ്വന്തമാക്കാം 501 രൂപയ്ക്ക് കിടിലന്‍ സ്മാര്‍ട്‌ഫോണ്‍

251 രൂപയ്ക്ക് സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി അമ്പരപ്പെടുത്തിയ റിങ്‌സ്‌ബെല്ലിനെ വെല്ലുന്ന ഫീച്ചറുകളുമായി 501 രൂപയ്ക്ക് മറ്റൊരു സ്മാര്‍ട്‌ഫോണെത്തുന്നു. അധികമൊന്നും കേട്ടുകേള്‍വിയില്ലാത്ത ചാമ്പ്‌വണ്‍ എന്ന കമ്പനിയാണ് പുതിയ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കുന്നത്. ഇതിന്റെ വില ഫ്രീഡം 251 ന്റെ ഇരട്ടിയോളം വരുമെങ്കിലും ഫീച്ചറുകളുടെ കാര്യത്തില്‍ ഏറെ മുന്‍പിലാണ് ചാമ്പ്‌വണ്‍ സി1 .

ഫോണിന്റെ യഥാര്‍ഥ വില 7,999 രൂപയാണ്. എന്നാല്‍ വിപണിപിടിക്കുക എന്ന ലക്ഷ്യത്തോടെ ഫ്്ഌഷ് സെയിലില്‍ 501 രൂപയ്ക്ക് ഫോണ്‍ ലഭ്യമാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സെപ്തംബര്‍ 2 നാണ് ഫഌഷ് സെയില്‍ ആരംഭിക്കുന്നത്. രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്.

എന്നാല്‍ ഇത് കണ്ണടച്ച് വിശ്വസിക്കാന്‍ വരട്ടെയെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്. ഇതിന്റെ വെബ്‌സൈറ്റ് വിശ്വാസയോഗ്യമല്ലെന്നാണ് ഇവര്‍ പറയുന്നത്. ഇതിന്റെ രജിസ്‌ട്രേഷന്‍ ബട്ടണ്‍ പലപ്പോഴും പ്രവര്‍ത്തിക്കുന്നില്ല, 24 മണിക്കൂറും സൈറ്റ് പ്രവര്‍ത്തിക്കുന്നില്ല എന്നതൊക്കെയാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്ന കാരണങ്ങള്‍. അത് മാത്രമല്ല, കാഷ് ഓണ്‍ ഡെലിവറിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. അത് പ്രായോഗികമല്ലെന്നതാണ് മറ്റൊരു കാരണം. ജോധ്പൂര്‍ ആസ്ഥാനമാക്കിയാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. രണ്ട് ടോള്‍ ഫ്രീ നമ്പറുകളും ഇതിനായി ഇവര്‍ നല്‍കുന്നുണ്ട്.

champonec1

ഇനി എന്തൊക്കെയാണ് കമ്പനി സ്മാര്‍ട്‌ഫോണില്‍ ഉള്‍പ്പെടുത്തിയ സവിശേഷതകള്‍ എന്നു നോക്കാം.

ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 5 ഇഞ്ച് എച്ച് ഡി ഡിസ്‌പ്ലേ, 2 ജി.ബി റാം, 8 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, 2500 mAh ബാറ്ററി എന്നിവയെല്ലാം ഈ സ്മാര്‍ട്‌ഫോണില്‍ ഒരുക്കിയിട്ടുണ്ട്. സില്‍വര്‍, ഗോള്‍ഡ്, വൈറ്റ് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.