
മണ്ണഞ്ചേരി: തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ക്ക് നല്‍കേണ്ട സ്ലിപ്പുകള്‍ വിതരണം ചെയ്യാത്ത ബൂത്തുതല ഓഫീസറെ ജില്ലാവരണാധികാരികൂടിയായ ജില്ലാകലക്ടര്‍ ആര്.ഗിരിജ സസ്പെന്റുചെയ്തു.
ആലപ്പുഴ മണ്ഡലത്തിലെ 40 -ാം നമ്പര്‍ ബൂത്ത് ഓഫീസര്‍ റഫീഖിനെതിരായാണ് നടപടി. ആര്യാട് പി.എച്ച്.സിയിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥനാണ് ഇയാള്‍. 1700 ലേറെ വോട്ടര്‍മാരുള്ള ഈ ബൂത്തില്‍ 200 ഓളം പേര്‍ക്കുമാത്രമാണ് ഇയാള്‍ സ്ലിപ്പുകള്‍ നല്‍കിയത്.