2020 September 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സ്റ്റോപ്പ് മെമ്മോയ്ക്ക് പുല്ലുവില: അനധികൃത റീട്രെഡിങ് പരിസരവാസികള്‍ക്ക് ദുരിതമാകുന്നു

തുറവൂര്‍: പഞ്ചായത്ത് അനുമതി നിഷേധിച്ച  അനധികൃത ടയര്‍ റീ ട്രെഡിങ് സ്ഥാപനം പ്രവര്‍ത്തനം തുടരുന്നു. തുറവൂര്‍ പഞ്ചായത്ത് ഓഫീസിന് വിളിപ്പാടകലെ പ്രവര്‍ത്തിക്കുന്ന സ്ഥാപനം രൂക്ഷമായ പരിസ്ഥതി മലിനീകരണം സൃഷ്ടിക്കുന്നുവെന്ന പരിസരവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്  പഞ്ചായത്ത് സെക്രട്ടറി പ്രവര്‍ത്തനാനുമതി നിഷേധിച്ചത്. പരിസരവാസികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം നിരോധിച്ചു കൊണ്ട് സെക്രട്ടറി ഉത്തരവിട്ടിരുന്നു. എന്നാല്‍, നിരോധനം മറിക്കടന്നും സ്ഥാപം പ്രവര്‍ത്തനം തുടരുകയാണ്. സ്ഥാപനത്തില്‍ നിന്നുള്ള വായു മലിനീകരണം മൂലം അയല്‍വാസികള്‍ ശ്വാസതടസം പോലുള്ള രോഗങ്ങള്‍ മൂലം ദുരിതത്തിലാണ്.  സ്ഥാപനത്തിനെതിരെ  അധികൃതര്‍ നടപടി സ്വീകരിക്കാത്തതിനാല്‍ പഞ്ചായത്ത് ഡയറക്ടര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് സമീപവാസികള്‍.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.